1 GBP = 104.33
breaking news

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി നഴ്‌സ് ഒടുവില്‍ മരണത്തിന് കീഴടങ്ങി ; ഒന്നര വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്ന റോസ് സേവ്യറാണ് നിര്യാതയായത്

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി നഴ്‌സ് ഒടുവില്‍ മരണത്തിന് കീഴടങ്ങി ; ഒന്നര വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്ന റോസ് സേവ്യറാണ് നിര്യാതയായത്

കാന്‍സര്‍ ബാധിച്ച് ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് ഒടുവില്‍ യാത്രയായി. റോസ് സേവ്യര്‍ എന്ന 49 കാരിയാണ് ഇന്നലെ വൈകീട്ട് മരണമടഞ്ഞത്. ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ഛിച്ചതോടെ ആശുപത്രിയിലായിരുന്നു. റോസ് സേവ്യറിന്റെ മരണം സുഹൃത്തുക്കളേയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തുകയാണ്.
കേരള അസോസിയേഷന്‍ ലണ്ടന്‍ഡറിയിലും സമീപ പള്ളിയിലെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് റോസ് സേവ്യര്‍. ഭാര്‍ത്താവ് കുഞ്ഞുമോന്‍ എന്നറിയപ്പെടുന്ന ആന്റണി വര്‍ഗീസ്. മക്കള്‍ അനു, റയന്‍ എന്നിവരുടെ ദുഖം ഓരോ മലയാളികള്‍ക്കും തീരാ വേദനയാകുകയാണ്.
ചങ്ങനാശേരി സ്വദേശിയായ റോസിന്റെ സംസ്‌കാരം അയര്‍ലന്‍ഡില്‍ തന്നെ നടത്താനുള്ള ഒരുക്കമാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അടുത്ത ബന്ധുക്കള്‍ എത്തിയ ശേഷമാണ് തിയതി തീരുമാനിക്കു.
അല്‍തനാഗേല്‍വിന്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്ന റോസ് വയറിനുള്ളില്‍ ഉണ്ടായ കാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ജോലിയില്‍ നിന്ന് വിശ്രമമെടുക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ ഈ ആശുപത്രിയില്‍ തന്നെ വീണ്ടുമെത്തിച്ചെങ്കിലും പിന്നീട് ഫോയ്‌ലേ ഹോസ്പിറ്റലിലേക്ക് മാറ്റി. ഏതാനും ദിവസമായി ഹോസ്പീസില്‍ കഴിഞ്ഞ റോസിന്റെ നില ഗുരുതരമായതോടെ ഫാ ജോസഫ് കറുകയില്‍ ഉള്‍പ്പെടെ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. മരണ സമയം ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി ലണ്ടന്‍ഡറിയിലാണ് റോസ് താമസിച്ചുവന്നിരുന്നത്. മകള്‍ അനു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. റയാന്‍ ഏഴാം ക്ലാസിലും. മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമാണ് റോസിനുള്ളത്. സംസ്‌കാരത്തിന് ഇവര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.ഗില്‍ഫോര്‍ഡിലായിരുന്ന സഹോദരന്‍ അസുഖം മൂര്‍ഛിച്ചതോടെ ഇവിടെ എത്തിയിരുന്നു. റോസിന്റെ മരണത്തില്‍ യുക്മ നാഷണൽ കമ്മിറ്റിയും യുക്മ ന്യൂസും അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more