1 GBP = 104.49

ശൈത്യകാലം ആരംഭിക്കുകയായി; താപനില മൈനസ് നാലിലേക്ക് താഴുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ് ; ആഴ്ചാവസാനത്തോടെ സമയം ഒരു മണിക്കൂർ പിന്നിലേക്ക്

ശൈത്യകാലം ആരംഭിക്കുകയായി; താപനില മൈനസ് നാലിലേക്ക് താഴുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ് ; ആഴ്ചാവസാനത്തോടെ സമയം ഒരു മണിക്കൂർ പിന്നിലേക്ക്

ആഴ്ചാവസാനത്തോടെ ബ്രിട്ടനിലെ സമയം ഒരു മണിക്കൂർ പിന്നിലേക്കാണ്. കടുത്ത ശൈത്യകാലം ആരംഭിക്കുകയാണെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. ആഴ്ച അവസാനത്തോടെ രാജ്യം തണുപ്പില്‍ പുതയുമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ഞായാഴ്ച രാത്രിയോടെ -4സിയായി താപനില താഴുമെന്നാണ് മുന്നറിയിപ്പ്. സുഖകരമായ കാലാവസ്ഥ പൊടുന്നനെ താഴേക്ക് പതിക്കും. പലയിടങ്ങളും ഇന്ന് കാര്‍മേഘങ്ങളാല്‍ മൂടും. പക്ഷെ മഴ ഏതാനും ഭാഗത്ത് മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണ് വിവരം.

യുകെയുടെ നോര്‍ത്ത് ഭാഗങ്ങളില്‍ വെളിച്ചത്തിന്റെ തോത് കുറഞ്ഞ് വരുമെങ്കിലും മഴയ്ക്ക് സാധ്യതയില്ല. ഞായറാഴ്ച എത്തുന്നതോടെ വെസ്‌റ്റേണ്‍, നോര്‍ത്തേണ്‍ പ്രദേശങ്ങള്‍ മഴ പെയ്തിറങ്ങും. ഈസ്റ്റേണ്‍ പ്രദേശങ്ങളില്‍ വെയില്‍ ആശ്വാസം പകരും. നാളെ വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുമെങ്കിലും വരുംദിനങ്ങളില്‍ മഴയും, തണുപ്പും വര്‍ദ്ധിക്കും. എന്തായാലും ശൈത്യകാലത്തെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണിത്. ഇതുമായി ബന്ധപ്പെട്ട് 12 ഇന പരിപാടിയാണ് മെറ്റ് ഓഫീസ് മുന്നോട്ട് വെയ്ക്കുന്നത്.

1. പനിയ്ക്കും ജലദോഷത്തിനുമുള്ള പ്രതിരോധം

പനി പലരെയും പലവിധത്തിലാണ് ബാധിക്കുക. ആരോഗ്യമുള്ള വ്യക്തികള്‍ പെട്ടെന്ന് പ്രതിരോധിക്കുമെങ്കിലും കുട്ടികളിലും, ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായവരിലും ഇത് ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടാക്കും. ഫ്ലൂ വാക്‌സിനേഷന്‍ നേടി പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

2. ആന്റി-ഫ്രീസ് സ്‌ക്രീന്‍ വാഷ് ടോപ്പ് അപ്പ്:

വാഹനങ്ങളുടെ വിന്റ്‌സ്‌ക്രീനിലെ അഴുക്കും, മറ്റും ഒഴിവാക്കാന്‍ സ്‌ക്രീന്‍ വാഷ് അഡിറ്റീവ് ഉപയോഗിക്കാം.

3. ടയറുകള്‍ പരിശോധിക്കാം

തേഞ്ഞ ടയറുമായി തണുപ്പ് കാലത്ത് വാഹനം ഓടിക്കുന്നതിലും വലിയ അപകടം മറ്റൊന്നില്ല. അത് നിയമവിരുദ്ധവുമാണ്. പരിധിയില്‍ താഴ്ന്ന മോശം ടയറുകളുമായി സഞ്ചരിച്ചാല്‍ 2500 പൗണ്ട് ഫൈനും, ഓരോ ടയറിനും മൂന്ന് പെനാല്‍റ്റി പോയിന്റും കിട്ടും.

4. കാറില്‍ ഒരു വിന്റര്‍ കിറ്റ്

ശൈത്യകാലത്ത് കാറില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ പാകത്തിനുള്ള അവശ്യവസ്തുക്കള്‍ കരുതിവെയ്ക്കാം. ഐസ് സ്‌ക്രാപ്പര്‍, ഡീ-ഐസര്‍, ജമ്പ് ലീഡ്‌സ്, ഷവല്‍, ബ്ലാങ്കറ്റ്, സണ്‍ഗ്ലാസ്, ടോര്‍ച്ച് എന്നിവയാണ് കിറ്റില്‍ വേണ്ടത്. യാത്ര ദൂരമുള്ളതാണെങ്കില്‍ ഭക്ഷണവും, വെള്ളവും, മരുന്നുകളും കൂടി കരുതാം,

5. കാലാവസ്ഥ വളരെ മോശമായാല്‍ യാത്ര ഒഴിവാക്കാം

ജോലിക്ക് പോകാതിരിക്കാന്‍ എങ്ങിനെ കഴിയും? ചോദ്യം സ്വാഭാവികം. പക്ഷെ കാലാവസ്ഥ ജീവന്‍ കവരുന്ന ഘട്ടത്തില്‍ അപകടത്തില്‍ പെടാതെ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള വഴി തേടണമെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.

6. ഹീറ്റിംഗ് പരിശോധിക്കാം- 18സി വരെയെങ്കിലും ചൂടാകാം

ആരോഗ്യപ്രശ്‌നങ്ങളുള്ള 65 മുകളില്‍ പ്രായമുള്ളവര്‍ക്ക് തണുപ്പ് ബുദ്ധിമുട്ടാകും. രക്തം കട്ടിയാകുന്നതും, രക്തസമ്മര്‍ദം ഉയരുന്നതും, തണുത്ത വായു ഉള്ളിലേക്ക് വലിക്കുന്നത് മൂലം ചെസ്റ്റ് ഇന്‍ഫെക്ഷനും പ്രശ്‌നമാണ്. 18സി എങ്കിലും മുറിയിലെ ചൂട് നിലനിര്‍ത്തണം. രാത്രികാലത്ത് ജനലുകള്‍ അടയ്ക്കാന്‍ മറക്കരുത്. ഹീറ്റിംഗ് ബോയിലര്‍ സര്‍വ്വീസ് ചെയ്ത് പ്രവര്‍ത്തക്ഷമമാക്കി വെയ്ക്കാം.

7. കൊടുങ്കാറ്റ് വൈദ്യുതിയും, ഫോണ്‍ ബന്ധവും ഇല്ലാതാക്കിയാല്‍ വിവരങ്ങള്‍ എവിടെ ലഭിക്കും

ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ എന്ത് പേടിക്കാന്‍ എന്ന അവസ്ഥ ഇവിടെ സഹായകമാകില്ല. അതുകൊണ്ട് ഒരു ബാറ്ററി ചാര്‍ജ്ജര്‍ പ്രത്യേകം സൂക്ഷിക്കാം. പവര്‍ കട്ട് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ -105 ഫോണില്‍ സേവ് ചെയ്യാം.

8. പൈപ്പുകളുടെ ഇന്‍സുലേഷന്‍ ഉറപ്പാക്കാം

പൈപ്പുകള്‍ ഇന്‍സുലേറ്റ് ചെയ്താല്‍ നിരവധി ലാഭങ്ങളുണ്ട്. പൊട്ടാതിരിക്കാനും, വെള്ളപ്പൊക്കം ഒഴിവാക്കാനും, വെള്ളമില്ലാത്ത അവസ്ഥയും ഒഴിവാക്കാം.

9. സ്റ്റോപ്ടാപ്പ് എവിടെയെന്ന് അറിയാമോ?

എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ ഇത് കണ്ടെത്തിവെയ്ക്കാം. കിച്ചണ്‍ സിങ്കിന് താഴെ, കബോര്‍ഡില്‍, ഗാരേജില്‍, സെല്ലാറില്‍ ഒക്കെയാകാം ഇത് സ്ഥിതി ചെയ്യുന്നത്.

10. കനത്ത കാറ്റില്‍ എന്തെല്ലാം വസ്തുക്കള്‍ മാറ്റിവെയ്ക്കണം?

കാറ്റ് കനത്താല്‍ അപകടമില്ലാത്ത വസ്തുക്കള്‍ പോലും അപകടകാരികളാകും. മരങ്ങളും, റൂഫിംഗ്, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ട്രാംപോളിന്‍ എന്നിവ അപകടം ഉണ്ടാക്കാം.

11. വെള്ളപ്പൊക്ക സാധ്യത

വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ മനസ്സിലാക്കി ഇരിക്കാം. ഇതിനായി സൗജന്യ സേവനങ്ങള്‍ ലഭ്യമാണ്.

12. ബ്രഡും, പാലും

വെള്ളപ്പൊക്കം ഉണ്ടായാല്‍ ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ ഫ്രീസറിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ സൂക്ഷിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more