1 GBP = 104.49

സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ, സ്റ്റോക്ക് ഓൺ ട്രെൻറ് മുൻ പ്രസിഡൻ്റ് വിനു ഹോർമിസിൻ്റെ മാതാവ് ലില്ലി ഹോർമിസ് നിര്യാതയായി….

സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ, സ്റ്റോക്ക് ഓൺ ട്രെൻറ് മുൻ പ്രസിഡൻ്റ് വിനു ഹോർമിസിൻ്റെ മാതാവ് ലില്ലി ഹോർമിസ് നിര്യാതയായി….

സ്റ്റോക്ക് ഓൺ ട്രെൻ്റ് :- സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ, സ്റ്റോക്ക് ഓൺ ട്രെൻറ് (SMA) യുടെ മുൻ പ്രസിഡൻറ് വിനു ഹോർമിസിൻ്റെ മാതാവ് എറണാകുളം കോന്തുരുത്തി കുരിശിങ്കൽ പരേതനായ കെ.എം. ഹോർമിസിൻ്റെ ഭാര്യയുമായ ലില്ലി ഹോർമിസ് (81) നിര്യാതയായി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. പരേത തേവര മാനാട്ട് പോളപ്പറമ്പിൽ കുടുംബാംഗമാണ്. വിനുവിനെ കൂടാതെ മിനി പോൾ, ഷിബു ഹോർമിസ് എന്നിവർ മക്കളും, പോൾ, പരേതയായ പ്രീതി , ഷിമ്മി വിനു എന്നിവർ മരുമക്കളുമാണ്. 

 മാതാവിൻ്റെ നിര്യാണത്തെ തുടർന്ന് വിനു നാട്ടിലേക്ക് പോകുന്നുണ്ട്. മൃതസംസ്കാരം വിനു നാട്ടിലെത്തിയിട്ട് അടുത്ത ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോന്തുരുത്തി സെൻ്റ് ജോൺസ് ദേവാലയത്തിൽ വച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്.

വിനുവിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, SMA പ്രസിഡൻ്റ് വിജി കെ.പി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more