1 GBP = 104.49

ഇന്ന് ബ്രിട്ടന്റെ വി ഡേ; രാജ്യചരിത്രത്തിന്റെ ഏറ്റവും വലുതും സങ്കീർണവുമായ വാക്സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം

ഇന്ന് ബ്രിട്ടന്റെ വി ഡേ; രാജ്യചരിത്രത്തിന്റെ ഏറ്റവും വലുതും സങ്കീർണവുമായ വാക്സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം

ല​ണ്ട​ൻ: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ ലോ​ക​ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ബ്രി​ട്ട​നി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ വി​ത​ര​ണം ഇന്ന് ന​ട​ക്കും. രാ​ജ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ​തും സ​ങ്കീ​ർ​ണ​വു​മാ​യ വാ​ക്​​സി​നേ​ഷ​ൻ പദ്ധതിയാണി​തെ​ന്ന്​ ഇം​ഗ്ല​ണ്ട്​ ആ​രോ​ഗ്യ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. സ്​​റ്റെ​ഫാ​ൻ പൊ​വി​സ്​ പ​റ​ഞ്ഞു.

വി​ത​ര​ണ​ത്തി​നു​ള്ള ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ യു.​കെ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ക​ടു​ത്ത ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലാ​ണ്​ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ച​വ​ർ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ അ​വി​ടേ​ക്ക്​ വാ​ക്​​സി​ൻ കേ​ടു​കൂ​ടാ​തെ എ​ത്തി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്. നാ​ലു ത​വ​ണ മാ​ത്രം പു​റ​ത്തെ​ടു​ക്കാ​വു​ന്ന​തും അ​ഞ്ചു ദി​വ​സം മാ​ത്രം ശീ​തീ​ക​ര​ണി​യി​ൽ വെ​ക്കാ​വു​ന്ന​താ​ണ്​ ഈ ​വാ​ക്​​സി​ൻ. അ​തി​നാ​ൽ വാ​ക്​​സി​ൻ പാ​ക്കു​ക​ൾ മു​ൻ​കൂ​ട്ടി വി​ഭ​ജ​നം ന​ട​ത്തി​യാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന്​ യു.​കെ ഔ​ഷ​ധ, ആ​രോ​ഗ്യ​പ​രി​പാ​ല​ന നി​യ​ന്ത്ര​ണ സ​മി​തി സി.​ഇ.​ഒ ഡോ. ​ജൂ​ൺ റെ​യ്​​നെ പ​റ​ഞ്ഞു.

ന്യൂകാസിൽ ദമ്പതികളായ ഉഗാണ്ടയിൽ നിന്ന് കുടിയേറിയ ഡോ ഹരി ശുക്ലയും ഭാര്യ രഞ്ചൻ ശുക്ളയുമായിരിക്കും ഇന്ന് ആദ്യമായി വാക്സിൻ സ്വീകരിക്കുക. ഇരുവരും 80 വയസ്സ് കഴിഞ്ഞവരാണ്.

യുകെയിലെ 70 ഓളം ഹോസ്പിറ്റൽ ഹബുകളിൽ 80 വയസ്സിനു മുകളിലുള്ളവർക്കും ചില ആരോഗ്യ പരിപാലന ഉദ്യോഗസ്ഥർക്കും വാക്സിനേഷൻ നൽകിത്തുടങ്ങും. രാവിലെ ഏഴുമണിയോടെയാണ് പ്രോഗ്രാം ആരംഭിക്കുക.
ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാനും ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ഒരു ബഹുജന പരിപാടിയുടെ ആരംഭം ഇത് അടയാളപ്പെടുത്തുന്നു.

സർക്കാർ കണക്കുകൾ പ്രകാരം യുകെയിൽ 60,000 ൽ അധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ആഴ്ച റെഗുലേറ്റർമാർ വാക്സിൻ അംഗീകരിച്ചതിനുശേഷം ഫൈസർ വാക്സിൻ ഉപയോഗിക്കാൻ ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും യുകെ. കുത്തിവയ്പ്പ് നിർബന്ധമല്ല.
കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിൽ ഇന്ന് ഒരു വലിയ ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. വിക്ടറി ഡേയെന്ന് മാധ്യമങ്ങളും സർക്കാരും ഒരുപോലെ വിശേഷിപ്പിക്കുന്ന ദിനത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾ വാക്സിനേഷനിൽ പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more