1 GBP = 104.45
breaking news

യുക്മ ദേശീയ കലാമേള – 2019; മത്സരങ്ങൾ നടക്കുന്ന സ്റ്റേജുകളുടെ വിവരങ്ങളും സമയക്രമവും പുറത്തിറക്കി….

യുക്മ ദേശീയ കലാമേള – 2019; മത്സരങ്ങൾ നടക്കുന്ന സ്റ്റേജുകളുടെ വിവരങ്ങളും സമയക്രമവും പുറത്തിറക്കി….
സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
നവംബർ 2 ശനിയാഴ്ച മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്ക്കൂൾ & സിക്സ്ത് ഫോമിൽ വച്ച് നടക്കുന്ന യുക്മയുടെ പത്താമത് ദേശീയ കലാമേളയുടെ മത്സരങ്ങളുടെ സമയക്രമവും സ്റ്റേജുകളുടെ വിവരവും പ്രഖ്യാപിക്കുന്നതായി ദേശീയ കലാമേളയുടെ ജനറൽ കൺവീനറും നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ സാജൻ സത്യൻ അറിയിച്ചു.
മത്സരങ്ങൾ 5 സ്റ്റേജുകളിലായിട്ടാണ് നടത്തുന്നത്. ഓരോ സ്റ്റേജിലും നടക്കുന്ന മത്സരങ്ങളും സമയവും ഇതോടൊപ്പം കൊടുത്തിരിക്കുന്ന ടേബിളിലെ ക്രമമനുസരിച്ചായിരിക്കും നടക്കുന്നത്. രാവിലെ 10 മണിക്ക് സ്റ്റേജ് 1, 2, 3 എന്നിവിടങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഭരതനാട്യം മത്സരങ്ങൾ ആരംഭിക്കും. ഭരതനാട്യം മത്സരങ്ങളിൽ പങ്കെടുക്കേണ്ട മത്സരാർത്ഥികൾ രാവിലെ 9.45 ന് കൃത്യ  തന്നെ സ്റ്റേജ് മാനേജർമാരുടെ അടുത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. 4, 5 സ്റ്റേജുകളിൽ ജൂനിയർ ഇംഗ്ലീഷ് പ്രസംഗ മത്സരവും, കിഡ്സ് പാട്ട് മത്സരവും നടക്കും.  കലാമേളയുടെ സുഗമമായ നടത്തിപ്പിനും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു. വൈകി റിപ്പോർട്ട് ചെയ്യുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാങ്കേതികമായി തടസ്സ ണ്ടായിരിക്കുന്നതാണ് എന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു.
കലാമേളയിൽ മത്സരാർത്ഥികളായി പങ്കെടുക്കുന്നവർ അവരവർക്കുള്ള ചെസ്റ്റ് നമ്പറുകൾ ഭാരവാഹികളിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയണൽ ഭാരവാഹികളും അവരവരുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്റ്റ് നമ്പറുകൾ ഇൻഫർമേഷൻ ഡസ്കിൽ നിന്നും കൈപ്പറ്റി അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണ്.
 നാഷണൽ കലാമേളയുമായി ബന്ധപ്പെട്ട് ഏത് ആവശ്യങ്ങൾക്കും നാഷണൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. കലാമേള സമയബന്ധിതമായി പൂർത്തിയാക്കുവാൻ എല്ലാ മത്സരാർത്ഥികളുടെയും  സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ദേശീയ  ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more