1 GBP = 104.49

അതിർത്തിയിലെ ചരക്ക് നീക്കത്തിനുള്ള നിയന്ത്രണം; ഭക്ഷ്യ ക്ഷാമം രൂക്ഷമാക്കുമെന്ന് റിപ്പോർട്ട്; ചില ഉത്പന്നങ്ങൾ വാങ്ങുന്നതിന് പരിധി നിശ്ചയിച്ച് ടെസ്‌കോ

അതിർത്തിയിലെ ചരക്ക് നീക്കത്തിനുള്ള നിയന്ത്രണം; ഭക്ഷ്യ ക്ഷാമം രൂക്ഷമാക്കുമെന്ന് റിപ്പോർട്ട്; ചില ഉത്പന്നങ്ങൾ വാങ്ങുന്നതിന് പരിധി നിശ്ചയിച്ച് ടെസ്‌കോ

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദം മ്യൂട്ടന്റ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായതോടെ അതിർത്തിയിലെ ചരക്ക് നീക്കത്തിനും നിയന്ത്രണങ്ങൾ വന്നു. യുകെക്കും ഫ്രാൻസിനുമിടയിൽ യാത്രയ്ക്കും ചരക്കുനീക്കത്തിനും നിയന്ത്രണം ഏർപ്പെടുത്തിയതോടെ മൂവായിരത്തോളം ലോറികളാണ് കെന്റിൽ കുടുങ്ങിക്കിടക്കുന്നത്. ലോറി ഡ്രൈവർമാർക്കും കോവിഡ് ടെസ്റ്റുകൾ നടത്തി നെഗറ്റിവ് ആയാൽ മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. എന്നാൽ ഇതോടെ ഭക്ഷ്യക്ഷാമവും രൂക്ഷമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

മുട്ട, അരി, സോപ്പ്, ടോയ്‌ലറ്റ് റോൾ എന്നിവയുൾപ്പെടെ ചില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് സൂപ്പർമാർക്കറ്റ് ഭീമനായ ടെസ്‌കോ പരിധി നിശ്ചയിച്ചു. ഓരോ ഇനത്തിലും മൂന്നെണ്ണം വരെ വാങ്ങാൻ മാത്രമേ ഉപഭോക്താക്കളെ അനുവദിക്കുന്നുള്ളു.എല്ലാവർക്കും ഉൽ‌പ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്ന് ഉപയോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറയുന്നു.

സ്റ്റോറുകളിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഒറ്റയ്ക്ക് ഷോപ്പിംഗ് നടത്താൻ സൂപ്പർമാർക്കറ്റ് ഭീമൻ ഉപഭോക്താക്കളെ ഉപദേശിക്കുന്നുണ്ട്. 1,500ഓളം ലോറികളാണ് കെന്റിൽ കുടുങ്ങിക്കിടക്കുന്നത്. അതേസമയം യുകെ, ഫ്രാൻസ് എന്നിവ ചരക്ക് ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. പുതിയ കൊറോണ വൈറസ് വേരിയന്റിനെ ഭയന്ന് ഫ്രാൻസ് ഞായറാഴ്ച 48 മണിക്കൂർ യുകെ അതിർത്തി അടച്ചിരുന്നു.

ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് ചില യാത്രകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ലോറി ഡ്രൈവർമാർ കെന്റിലേക്ക് പോകരുതെന്ന് നിർദ്ദേശിക്കുന്നു. ഇന്ത്യ, ഇറാൻ, കാനഡ എന്നിവയുൾപ്പെടെ നാല്പതോളം രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാനങ്ങളെ നിരോധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more