1 GBP = 104.49

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ഫാ. ടോമി അടാട്ട്, പിആർഓ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതവനിതാ ഫോറം വാർഷിക സമ്മേളനം സൂംമീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു . കഴിഞ്ഞ വർഷംബിർമിംഗ് ഹാമിൽ നടന്ന ടോട്ട പുൽക്രാ വാർഷികസമ്മേളനത്തിന് തുടർച്ചയായി സൂമിൽ സംഘടിപ്പിച്ചഈ വർഷത്തെ മീറ്റിങ് രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . സുവിശേഷത്തിൽ സ്ത്രീകളുടെ സാനിധ്യം ഏറെവലുതാണ് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയിലെ എല്ലാ സ്ത്രീകളും അവരുടെ ദൗത്യംതിരിച്ചറിയണം . 

സമ്പൂർണ്ണ സൗന്ദര്യമായ പരിശുദ്ധഅമ്മയുമായി ബന്ധപ്പെടുത്തി ഈ വർഷവുംതോത്താ പുൽക്രാ എന്ന പേര് തന്നെയാണ്വാർഷിക സമ്മേളനത്തിനായിതിരഞ്ഞെടുത്തിരിക്കുന്നത് .ദൈവം സംപൂർണ്ണസൗന്ദര്യമാണ് , ആ സൗന്ദര്യം ഒരു മനുഷ്യസ്ത്രീയിൽ നിറയുമ്പോൾ ആണ് ഒരു സൃഷ്ടി ആയമറിയവും സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയുടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലുംവ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ്ഫോറം ഏറ്റെടുക്കണം എന്ന് മാർ ജോസഫ്സ്രാമ്പിക്കൽ ഉത്‌ഘാടന സമ്മേളനത്തിൽ പറഞ്ഞു , രൂപത കുടുംബ കൂട്ടായ്മ വർഷമായി ആചരിക്കുന്നഈ വർഷം രൂപതയോടൊന്നു ചേർന്ന് കുടുംബകൂട്ടായ്മകളിൽ പങ്കെടുക്കുകയും , അതിനുനേതൃത്വം കൊടുത്തും കൂടുതൽ ഊർജ്വസ്വലതയോടെ മുൻപോട്ടു പോകുവാൻ വിമൻസ്ഫോറത്തിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു . 

വിമൻസ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യുഅധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി ആൻമരിയ എസ് എച്ച് മുഖ്യ പ്രഭാഷണം നടത്തി . വിമൻസ് ഫോറം ഡയറക്ടർ ഫാ. ജോസ്അഞ്ചാനിക്കൽ , അനിമേറ്റർ സി. കുസുമം എസ്എച്ച് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി .ഫാ. ഫാൻസ്വാ പത്തിൽ ആമുഖമായുള്ള നിർദേശങ്ങൾനൽകി . സമ്മേളനത്തോടനുബന്ധിച്ച് വനിതാഫോറത്തിനായി തയ്യാറാക്കിയ പുതിയ ആന്തം മാർജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു . സോണിയ ജോണി സ്വാഗതവും ,ഷൈനി സാബുറിപ്പോർട്ടും അവതരിപ്പിച്ചു . മിനി ജോണി , റൂബിജോബി എന്നിവരുടെ സംഗീതാലാപനവുംചടങ്ങുകൾക്ക് മാറ്റ് കൂട്ടി .റീജിയണൽ റിപ്പോർട്ടുകൾ, കഴിഞ്ഞ വർഷത്തെ ടോട്ട പുൽ ക്രാ റിപ്പോർട്ട്എന്നിവയും അവതരിപ്പിച്ചു . ഡോ . മിനിനെൽസൺ ആയിരുന്നു സമ്മേളനത്തിന്റെ മാസ്റ്റെർഓഫ് സെറിമണീസ് . ഓമന ലിജോ സമ്മേളനത്തിന്നന്ദി അർപ്പിച്ചു . .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more