1 GBP = 104.49

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ സുവാറ 2020 ബൈബിൾ ക്വിസ് ഫൈനൽ മത്സരാത്ഥികളെ പ്രഖ്യാപിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ സുവാറ 2020 ബൈബിൾ ക്വിസ് ഫൈനൽ മത്സരാത്ഥികളെ പ്രഖ്യാപിച്ചു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് മത്സരാർത്ഥികളെ പ്രഖ്യാപിച്ചു.രണ്ടായിരത്തില്പരം  കുട്ടികൾ പങ്കെടുത്ത മത്സരത്തിൽനിന്നും ഓരോ എയ്‌ജ് ഗ്രൂപ്പിലേക്കും എട്ട് കുട്ടികളെവീതമാണ് തിരഞ്ഞെടുത്തത്. ഓൺലൈൻ ആയി നടത്തിവരുന്ന ഈ മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ചതും ലൈവായിട്ടായിരുന്നു . അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹ സന്ദേശത്തോടെയാണ് വിജയികളെ പ്രഖ്യാപിക്കൽ ആരംഭിച്ചത്.

തുടർന്ന് വിജയികളായ ഓരോ എയ്‌ജ് ഗ്രൂപ്പുകളിലെയും കുട്ടികൾക്ക്  അവരുടെ ബൈബിൾ പഠനാനുഭവം പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു . സുവാറ – സദ്വാർത്ത –  പ്രത്യകിച്ച് എട്ട് മുതൽ പതിനേഴ് വയസ്സുവരെയുള്ള കുട്ടികളിലൂടെ രൂപതമുഴുവനിലും നിറഞ്ഞുനിൽക്കുകയാണ് എന്ന് അഭിവന്ദ്യ പിതാവ് അനുഗ്രഹ സന്ദേശത്തിൽ പറയുകയുണ്ടായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളോടും അവരെ അതിന് ഒരുക്കിയ മാതാപിതാക്കളോടും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ബൈബിൾ അപ്പോസ്റ്റലേറ്റിനോടുമുള്ള നന്ദിയും സ്നേഹവും പിതാവ് പങ്കുവച്ചു.

കൊറോണയുടെ പിടിയിൽ ലോകംമുഴുവൻ വിറങ്ങലിച്ചുനിന്നപ്പോൾ , പ്രത്യകിച്ച് കുട്ടികൾ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങികഴിയേണ്ടിവന്നപ്പോൾ, അവരെ നഷ്ടധൈര്യരാക്കാതെ കൂടുതൽ  ആത്മവിശ്വാസത്തോടെ ദൈവകരങ്ങളിൽ മുറുകെപ്പിടിക്കുവാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരത്തോടൊപ്പം ബൈബിൾ പഠിക്കുക , ബൈബിൾ അധിഷ്ടിതമായ ജീവിതരീതികൾ ചെറുപ്പംമുതലെ  അഭ്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
രൂപതയിലെ എട്ട് റീജിയണുകളിലെ വിവിധ ഇടവകൾ / മിഷൻ സെന്റേഴ്സ് / പ്രൊപ്പോസഡ്‌ മിഷൻ സെന്റേഴ്സ് എന്നിവിടങ്ങളിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത് ണ്. മൂന്ന് റൗണ്ടുകളിലായിട്ടാണ് മത്സരങ്ങൾ നടത്തിയിരുന്നത് . മൂന്ന് എയ്‌ജ് ഗ്രൂപ്പുകളിലായിട്ട് ബൈബിളിലെ പതിനച്ചു് പുസ്തകങ്ങളിൽനിന്നായി 266 അധ്യായങ്ങൾ കുട്ടികൾ പഠിച്ചു. ഫൈനൽ മത്സരം നവംബർ 28 ന് ലൈവ് ആയിട്ടായിരിക്കും നടത്തുക. ബഹുമാനപെട്ട എട്ടുപറയിൽ അച്ചന്റെ നേതൃത്വത്തിൽ  രൂപതയിലെ  ഓരോ റീജിയണുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനാറുപേരടങ്ങുന്ന കമ്മറ്റിയാണ് മത്സരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അനുഗ്രഹങ്ങളും ആശംസകളും അറിയിക്കുന്നതായി  ബൈബിൾ അപ്പോസ്റ്റലേറ്റ് ടീമിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

 https://youtu.be/P4WBUspPF6g

എയ്‌ജ് ഗ്രൂപ്പ് 8 -10 ഫൈനലിൽ എത്തിയവർ .

എയ്‌ജ് ഗ്രൂപ്പ് 11  -13  ഫൈനലിൽ എത്തിയവർ .
എയ്‌ജ് ഗ്രൂപ്പ് 14  -17  ഫൈനലിൽ എത്തിയവർ .
കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക .http://smegbbiblekalotsavam.com/?page_id=650

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more