1 GBP = 97.62
breaking news

സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പരേതനായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഭാര്യ സഖാവ് പ്രീതം കൗര്‍ നിര്യാതയായി

സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പരേതനായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഭാര്യ സഖാവ് പ്രീതം കൗര്‍ നിര്യാതയായി

ന്യൂഡല്‍ഹി: അന്തരിച്ച സി പി എം മുന്‍ ജനറല്‍ സെക്രെട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ ഭാര്യ സഖാവ് പ്രീതം കൗര്‍ നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഖാവിന്റെ അന്ത്യം ശനിയാഴ്ചയായിരുന്നു. 93 വയസ്സുണ്ടായിരുന്ന സഖാവിന് നാല് മക്കളുണ്ട്.

സഖാവിന്റെ നിര്യാണത്തില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റും ചേതന യുകെയും അനുശോചനം രേഖപ്പെടുത്തി.
പാര്‍ട്ടിക്കൊപ്പം മുന്നളിപ്പോരാളിയായി എന്നും മുന്നിലുണ്ടായിരുന്ന ബീജീ പ്രീതം കൗറിന്റെ വേര്‍പാട് ഒരു നഷ്ടം തന്നെയാണെന്ന് എ ഐ സി ജനറല്‍ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ് കുറിച്ചു. ബീജീ തനിക്ക് അമ്മയെപ്പോലെയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേതന യുകെക്ക് വേണ്ടി പ്രസിഡന്റ് വിനോ തോമസ്, ജനറല്‍ സെക്രെട്ടറി ജെ എസ് ശ്രീകുമാര്‍, ട്രഷറര്‍ ലിയോസ് പോള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more