1 GBP = 104.54
breaking news

സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 4122 കോടി രൂപ

സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 4122 കോടി രൂപ

ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതുപ്രകാരം കേരളത്തിന് 4122 കോടി രൂപ ലഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച സംസ്ഥാനങ്ങൾക്ക് ഇത് ഏറെ ആശ്വാസ പകരും. നികുതി പിരിവില്‍ നിന്ന് സാധാരണയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇന്ന് 75000 കോടി രൂപ കൂടി അനുവദിച്ചത്. രണ്ടുമാസം കൂടുമ്പോഴാണ് ജി എസ് ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്.

കേന്ദ്ര സർക്കാർ ജി എസ് ടി നഷ്ടപരിഹാര തുക അനുവദിച്ചതിനെ സ്വാഗതം ചെയ്തു ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. നേരത്തെ ജി എസ് ടി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. ജി എസ് ടി നഷ്ടപരിഹാരമായി 4500 കോടി രൂപ കേരളത്തിന് കിട്ടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതായി ബാലഗോപാല്‍ പറഞ്ഞിരുന്നു.

വായ്പാ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടതായും കെ എൻ ബാലഗോപാൽ പറഞ്ഞു. ഉപാധികളില്ലാതെ വായപ പരിധി 5 ശതമാനം ഉയർത്തണം. GST നഷ്ടപരിഹാര കാലാവധി 5 വർഷം കൂടി നീട്ടണം. പണം അടക്കാത്തതിന്റെ പേരിൽ ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണിപ്പെടുത്തൽ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. അത്തരം ആളുകൾക്ക് എതിരെ കടുത്ത നടപടി സംസ്ഥാനം കൈക്കൊള്ളുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more