1 GBP = 104.49

ബർഗറിൽ എലിയുടെ അവശിഷ്ടം; ഉപഭോക്താവിന്റെ പരാതിയിൽ മക്ഡൊണാൾഡ്സിന് അരമില്യൺ പൗണ്ട് പിഴ

ബർഗറിൽ എലിയുടെ അവശിഷ്ടം; ഉപഭോക്താവിന്റെ പരാതിയിൽ മക്ഡൊണാൾഡ്സിന് അരമില്യൺ പൗണ്ട് പിഴ

ലണ്ടൻ: ഉപഭോക്താവിന്റെ പരാതിയിൽ ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡോണാൾഡ്സിന് വൻ തുക പിഴ. ചീസ് ബർഗർ റാപ്പറിൽ എലിയുടെ കാഷ്ഠം കണ്ടെത്തിയതിനെ തുടർന്നാണ് മക്ഡൊണാൾഡിന് ഏകദേശം അര മില്യൺ പൗണ്ട് പിഴ ചുമത്തിയത്. ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് 475,000 പൗണ്ട് പിഴയും കോടതി ചിലവുകൾക്കായി 22,000 പൗണ്ടും നൽകണമെന്ന് തേംസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ശുചിത്വ ലംഘനത്തിന്റെ മൂന്ന് കുറ്റങ്ങളാണ് ചുമതചിയത്.

2021 ഒക്‌ടോബർ 15-ന് ലെയ്‌ടൺസ്റ്റോണിലെ ഹൈറോഡിലുള്ള ഗ്രൂപ്പിന്റെ റെസ്‌റ്റോറന്റിൽ ഡ്രൈവ് ഇൻ ഓർഡറിലൂടെ ലഭിച്ച ഭക്ഷണത്തിലാണ് എലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ഒരു ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് പരിസ്ഥിതി ആരോഗ്യ ഓഫീസർമാർ സന്ദർശിച്ചാണ് തുടർ നടപടികൾ സ്വീകരിച്ചത്.

എലിയുടെ ജീർണിച്ച അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യത്തിന് ആസന്നമായ അപകടസാധ്യതയുള്ള അവസ്ഥകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. റെസ്റ്റോറന്റിലുടനീളം, പാചക പാത്രങ്ങളുടെ ഒരു ട്രേയ്ക്ക് സമീപവും പ്രധാന പാചക വിഭാഗത്തിന്റെ തറയിലും സ്റ്റാഫ് റൂമിലും കാരമൽ ചാറ്റൽ പാനീയം അടങ്ങിയ ബോക്സിലും എലിയുടെ കാഷ്ഠം കണ്ടെത്തി. പതിവായി വൃത്തിയാക്കിയിരുന്നതായി രേഖകൾ ഉണ്ടെങ്കിലും അടുക്കളയുടെ പല ഭാഗങ്ങളും കൊഴുപ്പും വൃത്തികേടും പൊടിയും നിറഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്ന് റസ്റ്റോറന്റ് ഉടൻ പൂട്ടാൻ ഉത്തരവിട്ടു.

മക്‌ഡൊണാൾഡ്സ് മൂന്ന് തവണ ഭക്ഷ്യ ശുചിത്വ നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതായി കോടതിയിൽ കുറ്റം സമ്മതിച്ചു. ഉപഭോക്താവിന്റെ ദ്രുതഗതിയിലുള്ള നടപടി അന്വേഷണത്തിന് ഉദ്യോഗസ്ഥരെ സഹായിച്ചതായി കമ്മ്യൂണിറ്റി സുരക്ഷക്കായുള്ള വാൾതം ഫോറസ്റ്റ് കൗൺസിലിന്റെ കാബിനറ്റ് അംഗം കൗൺസിലർ കെവിൻ ലിംബാജി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more