1 GBP = 104.49

മലയാളി അസോസിയേഷൻ പ്രസ്റ്റൻ്റെ ഓണാഘോഷം ഇന്ന്….

മലയാളി അസോസിയേഷൻ പ്രസ്റ്റൻ്റെ ഓണാഘോഷം ഇന്ന്….

നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മലയാളി അസോസിയേഷൻ പ്രസ്റ്റൻ്റെ ഓണാഘോഷം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ പ്രസിഡൻ്റ് ജോൺ പി.ജോൺ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജോബി ജേക്കബ് സ്വാഗതം ആശംസിക്കും. വിശിഷ്ടാതിഥികൾ പങ്കെടുക്കും. വൈകുന്നേരം 7 മണി വരെ പരിപാടികൾ നീണ്ട് നില്ക്കും.

ജാതി, വർണ്ണ, വർഗ്ഗ ഭേദമില്ലാത്ത കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാതിരുന്ന മഹാബലി ചക്രവർത്തി വാണിരുന്ന കാലത്തെ ഓർമിപ്പിക്കുന്ന എം.എ. പി ഓണാഘോഷ പരിപാടികൾ ഓണക്കളികളും, ഓണസദ്യയുമായി ഗംഭീരമാക്കുകയാണ് ഭാരവാഹികൾ. കൾച്ചറൽ കോർഡിനേറ്റർമാരായ ബ്രിന്ദ ജോബിയുടെയും ഹാവിന പ്രിൻസിൻ്റയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഓണാഘോഷത്തോടനുബന്ധിച്ച് അരങ്ങിലെത്തും.

ഓണാഘോഷ പരിപാടികളിൽ അംഗങ്ങൾക്കായി വടംവലി മത്സരം ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന് എവർ റോളിംഗ് ട്രോഫിയും 100 പൗണ്ട് ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. രണ്ടാ സ്ഥാനക്കാർക്ക് 50 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്.
എം.എ.പി ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ജോൺ. പി.ജോൺ സെക്രട്ടറി ജോബി ജേക്കബ് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ജോൺ.പി.ജോൺ – 07888735627

ജോബി ജേക്കബ് – 07939026599


പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:- 

Civic Hall,

Longridge,

Preston,

PR3 3HJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more