1 GBP =
breaking news

ലോക ഹോക്കി ലീഗ്: ജര്‍മ്മനിയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

ലോക ഹോക്കി ലീഗ്: ജര്‍മ്മനിയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

ഭുവനേശ്വര്‍: ലോക ഹോക്കി ലീഗില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇന്ത്യ ജര്‍മനിയെ തകര്‍ത്തത്.

ഇരുപതാം മിനിറ്റില്‍ സുനിലിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ആകാശ് ദീപ് സിംഗ് അടിച്ച ഷോട്ട് ജര്‍മ്മന്‍ ഗോളി സമര്‍ത്ഥമായി തടഞ്ഞെങ്കിലും ഈ പന്ത് ചെന്നത് സുനിലിന് അരികിലായിരുന്നു. ലക്ഷ്യം തെറ്റാതെ പന്ത് സുനില്‍ വലയിലെത്തിച്ചു.

36-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ജര്‍മ്മനി ഗോള്‍ തിരിച്ചടിച്ചു. മാര്‍ക്ക് അപ്പേലായിരുന്നു ഗോള്‍സ്‌കോറര്‍. എന്നാല്‍ 54-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹര്‍മന്‍പ്രീത് സിങ്ങ് ഇന്ത്യയുടെ വിജയഗോള്‍ നേടി.

പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴ് ജര്‍മന്‍ താരങ്ങളെ ഒഴിവാക്കിയാണ് അന്തിമസംഘത്തെ ജര്‍മനി കളത്തിലിറക്കിയത്. കഴിഞ്ഞ ഹോക്കി ലീഗിലും ഇന്ത്യയ്ക്കായിരുന്നു വെങ്കലം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more