1 GBP = 104.54
breaking news

‘ഞാൻ സർക്കാരിന്‍റെ മകൾ, ഒരു മകളുടെ സംരക്ഷണം എനിക്കെന്നുമുണ്ട്’

‘ഞാൻ സർക്കാരിന്‍റെ മകൾ, ഒരു മകളുടെ സംരക്ഷണം എനിക്കെന്നുമുണ്ട്’

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണത്തിന് വിധേയയായ ഹനാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. താൻ സർക്കാരിന്‍റെ മകളാണെന്നും ഒരു മകൾക്ക് ലഭിക്കുന്ന സംരക്ഷണം തനിക്ക് സർക്കാരിൽ നിന്ന് ലഭിക്കുമെന്നും ഹനാൻ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഹനാൻ ഇക്കാര്യം പറഞ്ഞത്.

‘ഒരു മകളെന്ന രീതിയിൽ അവൾ എപ്പോഴും ആഗ്രഹിക്കുക അച്ഛന്‍റെയും അമ്മയുടെയും സംരക്ഷണമാണ്. ആ മകളുടെ സംരക്ഷണം സർക്കാർ എനിക്കു തരും. ഒരു മകളുടെ സംരക്ഷണം എനിക്കെന്നുമുണ്ട്. അതുകൊണ്ട് ഞാൻ വളരെ ധൈര്യത്തോടെയാണ് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. ഞാൻ സർക്കാരിന്‍റെ മകളാണ്. എല്ലാ പ്രൊട്ടക്ഷനും എനിക്കുണ്ട്. വലിയ ആത്മവിശ്വാസം തോന്നുന്നുണ്ട്. ഒരാൾക്ക് പോലും എന്നെ കൈ വെക്കാൻ കഴിയില്ല. ഒരു വെടിയുണ്ട പോലും എന്‍റെ ഈ നെറ്റിയിൽ പതിക്കില്ലെന്നുള്ള വിശ്വാസം എനിക്കുണ്ട്.’ – ഹനാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദി തനിക്ക് ‘അങ്കിളി’ന്‍റെ അടുത്തുണ്ടെന്നായിരുന്നു ഹനാൻ നൽകിയ മറുപടി. സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപടി വേഗത്തിലാക്കുമെന്നും അക്കാര്യം മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ഹനാൻ പറഞ്ഞു. തനിക്കുവേണ്ട എല്ലാ പിന്തുണയും സർക്കാർ തരും. പഠനമായാലും സുരക്ഷയായാലും അത് തനിക്ക് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും ഹനാൻ പറഞ്ഞു. ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിന് ഒപ്പമാണ് മുഖ്യമന്ത്രിയെ കാണാൻ ഹനാൻ എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more