1 GBP =
breaking news

നിപ്പാ; മരിച്ച ന‍ഴ്സിന്‍റെ കുടുംബത്തിന് സർക്കാർ സഹായമില്ല

നിപ്പാ; മരിച്ച ന‍ഴ്സിന്‍റെ കുടുംബത്തിന് സർക്കാർ സഹായമില്ല

നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച ന‍ഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായമില്ല. ലിനി മരിച്ച ശേഷവും കുംടുംബാംഗങ്ങളെ ഒരു തവണപോലും വിളിക്കാൻ ആരോഗ്യമന്ത്രി തയാറായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ലിനിയുടെ ഭർത്താവിന് ജോലി നൽകണം എന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു.

പേ​​​​​രാ​​​​​മ്പ്ര താ​​​​​ലൂ​​​​​ക്ക് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ജോലി ചെയ്തിരുന്ന കോ​​​​​ഴി​​​​​ക്കോ​​​​​ട് ചെ​​​​​മ്പനോ​​​​​ട സ്വ​​​​​ദേ​​​​​ശിനി​​​​​യായിരുന്ന ലി​​​​​നി, ച​​​​​ങ്ങ​​​​​രോ​​​​​ത്ത് സൂ​​​​​പ്പി​​​​​ക്ക​​​​​ട​​​​​യി​​​​​ൽ ആ​​​​​ദ്യം രോ​​​​​ഗം ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ച യു​​​​​വാ​​​​​വി​​​​​നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ശു​​​​​ശ്രൂ​​​​​ഷി​​​​​ച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പ​​​​​നി ബാ​​​​​ധി​​​​​ച്ച ലി​​​​​നി​​​​​ക്കു 17ന് ​​​​​പേ​​​​​രാ​​​​​മ്പ്ര ഗ​​​​​വ.​​​​​ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ ന​​​​​ൽ​​​​​കി. 19ന് ​​​​​കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലും തു​​​​​ട​​​​​ർ​​​​​ന്നു മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച ചെ​​​​​സ്റ്റ് ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ലും പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ചെ​​​​​സ്റ്റ് ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ലെ ഐ​​​​​സി​​​​​യു​​​​​വി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ലി​​​​​നി തിങ്കളാഴ്ച പു​​​​​ല​​​​​ര്‍​ച്ചെ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. വൈ​​​​​റ​​​​​സ് പ​​​​​ട​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മു​​​​​ന്‍​ക​​​​​രു​​​​​ത​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ നി​​​​​ര്‍​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​നു​​​​​മ​​​​​തി​​​​​യോ​​​​​ടെ ലി​​​​​നി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം വീ​​​​​ട്ടി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​വാ​​​​​തെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ വൈ​​​​​ദ്യു​​​​​തി ശ്മ​​​​​ശാ​​​​​ന​​​​​ത്തി​​​​​ല്‍ സം​​​​​സ്‌​​​​​ക​​​​​രിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more