യുകെ മണ്ണിൽ നിന്ന് വിക്ഷേപിച്ച ആദ്യ ഉപഗ്രഹ ദൗത്യം പരാജയപ്പെട്ടു. അമേരിക്കൻ വിർജിൻ ഓർബിറ്റ് കമ്പനി പ്രവർത്തിപ്പിക്കുന്ന ജംബോ ജെറ്റ് കോൺവാളിലെ ന്യൂക്വേയിൽ നിന്നാണ് ഒരു റോക്കറ്റുമായി വിക്ഷേപണത്തിനായി പറന്നുയർന്നത്. റോക്കറ്റ് ജ്വലിച്ചു, ശരിയായി ആരോഹണം ചെയ്യുന്നതായി കാണപ്പെട്ടു. എന്നാൽ പിന്നീട് റോക്കറ്റിന് അപാകത സംഭവിച്ചതായി കമ്പനിയിൽ നിന്ന് വാർത്ത വന്നു. റോക്കറ്റ് വഹിച്ചിരുന്ന ഒൻപതോളം ഉപഗ്രഹങ്ങൾ പുറത്തുവിടാനാകാതെ നഷ്ടപ്പെട്ടു. കോസ്മിക് ഗേൾ എന്ന കാരിയർ 747 ജെറ്റ് സുരക്ഷിതമായി ബേസിൽ തിരിച്ചെത്തി.
വിർജിൻ ഓർബിറ്റ് സിസ്റ്റം താരതമ്യേന പുതിയതാണ്. 2020 മുതൽ മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്. കന്നിയാത്രയിൽ തന്നെ പരാജയം നേരിട്ടെങ്കിലും നേരത്തെ വിജയകരമായ നാല് പരീക്ഷണ ഫ്ലൈറ്റുകൾ നടത്തിയിരുന്നു.
റോക്കറ്റിന്റെ മുകൾ ഭാഗത്താണ് പ്രശ്‌നമുണ്ടായതെന്ന് യുകെ സ്‌പേസ് ഏജൻസിയിലെ ലോഞ്ച് പ്രോഗ്രാം ഡയറക്ടർ മാറ്റ് ആർച്ചർ പറഞ്ഞു. രണ്ടാം ഘട്ട എഞ്ചിന് സാങ്കേതിക അപാകതയുണ്ടായിരുന്നു, ആവശ്യമായ ഭ്രമണപഥത്തിൽ എത്തിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിർജിൻ ഓർബിറ്റിന്റെയും നിരവധി സർക്കാർ വകുപ്പുകളുടെയും അന്വേഷണം തുടരുകയാണ്.
റോക്കറ്റ് ഭൂമിയിലേക്ക് പതിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആർച്ചറിന് കഴിഞ്ഞില്ല, എന്നാൽ അങ്ങനെ സംഭവിച്ചാൽ അത് ജനവാസമില്ലാത്ത പ്രദേശങ്ങളിൽ മാത്രമേ പതിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റുകൾ ഇൻഷ്വർ ചെയ്തതിനാൽ അവയുടെ നിർമ്മാതാക്കൾക്കും ഓപ്പറേറ്റർമാർക്കും നഷ്ടപരിഹാരം ലഭിക്കും.
click on malayalam character to switch languages