1 GBP = 104.49

രാവിന് പുളകമായി ബേസിംഗ്സ്റ്റോക്ക് അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ……… പുത്തൻ പ്രതീക്ഷകളുമായി പുതിയ ഭരണ സമിതി ചുമതലയേറ്റു

രാവിന് പുളകമായി ബേസിംഗ്സ്റ്റോക്ക് അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ……… പുത്തൻ പ്രതീക്ഷകളുമായി പുതിയ ഭരണ സമിതി ചുമതലയേറ്റു

ആൽബർട്ട് ജോയ്

ലണ്ടൺ: ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ  ഈസ്റ്റർ – വിഷു ആഘോഷങ്ങൾ സൗത്ത് ഹാം ഓൾഡ്‌വർത്ത് സയൻസ് കോളേജിൽ നടന്നു. പ്രസിഡന്റ് സാജു സ്റ്റീഫൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് പുന്നേലി, ട്രഷറർ പൗലോസ് പാലാട്ടി  എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലർമാരായ സജീഷ് ടോം, അജി പീറ്റർ എന്നിവരെ അസോസിയേഷൻ അനുമോദിച്ചു.

കോവിഡ് അനന്തര കാലത്തെ ബേസിംഗ്സ്റ്റോക്ക് മലയാളി സമൂഹത്തെ നയിക്കുവാൻ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പുതുതായി എത്തിയ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പടെ, കോവിഡിന് ശേഷം ഇദംപ്രദമമായി നടന്ന ഒത്തുചേരൽ എന്നനിലയിൽ അവിസ്മരണീയമായ ചടങ്ങിൽ,  പുതു തലമുറയിലെ നിരവധി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പതിനഞ്ചംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.

ബിനീഷ് അഗസ്റ്റിൻ പ്രസിഡന്റ്റും ആൽബർട്ട് ജോയ് സെക്രട്ടറിയും എൻവിൻ ജോസഫ് ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിൽ വൈസ് പ്രസിഡന്റായി ഷിബി ചേപ്പനത്ത്, ജോയിന്റ് സെക്രട്ടറിയായി സുമേഷ് കെ നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി കൗൺസിലർ സജീഷ് ടോം, പൗലോസ് പാലാട്ടി, സാജു സ്റ്റീഫൻ, രതീഷ് പുന്നേലി, ഷംന പ്രശാന്ത്, സൂര്യ കുന്നത്ത്, ആൻടൂ മാമ്മൻ, ജേക്കബ് സക്കറിയ, സ്റ്റെഫി തോമസ്, ജിബിൻ ജോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 

രണ്ടു വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്ന ആദ്യ സംഗമം എന്ന നിലയിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുത്ത ഈസ്റ്റർ – വിഷു ആഘോഷങ്ങൾ ബേസിംഗ്സ്റ്റോക്ക് മലയാളികൾക്ക് ഹൃദ്യവും ആന്ദകരവുമായി.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more