- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
- ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ: വിവിധ ടീമുകളുടെ ലോകകപ്പ് ടീം ഇങ്ങനെ
- കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
ചരിത്രം ഇവിടെ വഴിമാറുന്നു……….. ഇനി കാത്തിരിപ്പിന്റെ മൂന്ന് ദിനങ്ങൾ കൂടി മാത്രം – യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര (രണ്ടാം ഭാഗം)
- Oct 25, 2017
സജീഷ് ടോം, (യുക്മ പി ആർ ഒ)
ആഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ൽ ബ്രിസ്റ്റോളിൽ തുടങ്ങിയ അശ്വമേധം 2011 ൽ സൗത്തെൻഡ് ഓൺ-സി യിലും, 2012 ൽ സ്റ്റോക്ക് ഓൺ-ട്രെൻഡിലും നടത്തിയ ജൈത്രയാത്ര നമ്മൾ ഈ അന്വേഷണത്തിന്റെ ഒന്നാം ലേഖനത്തിൽ കണ്ടു. ഓരോ വർഷം കഴിയുമ്പോഴും യുക്മ കലാമേളകൾ കൂടുതൽ ജനകീയമാകുന്നു എന്നത് ഏതൊരു യു കെ മലയാളിക്കും അഭിമാനകരം തന്നെയാണ്.
‘ലിംക’യുടെ കരുത്തിൽ 2013 ലിവർപൂൾ കലാമേള
മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യുകെയില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ ഇക്കാലയളവിൽ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി ഫെയിസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചും, യുക്മ ദേശീയ കമ്മറ്റിയുടെ ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാദ്ധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷമാക്കി മാറ്റി. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍ ദേശീയ കലാമേള മുദ്രാവാക്യമായ “ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.
ആതിഥേയരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷ (ലിംക) ന്റെ സംഘാടക മികവ് ലിവർപൂൾ കലാമേളയുടെ സവിശേഷതയായി. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി.
ലെസ്റ്റർ കലാമേള 2014: ദേശീയ മേള വീണ്ടും മിഡ്ലാൻഡ്സിന്റെ മണ്ണിലേക്ക്
ഇത് ലെസ്റ്റർ – 2009 ജൂലൈ മാസം യൂണിയൻ ഓഫ് യുകെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മയുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും മിഡ്ലാൻഡ്സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ ലെസ്റ്ററിൽ അരങ്ങേറി.
കവികളിലെ രാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേളക്ക് മുന്നിൽ ചരിത്രം വഴിമാറുകയായിരുന്നു. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്ലാൻഡ്സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി.
ഹണ്ടിങ്ടൺ കലാമേള 2015: ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇത് രണ്ടാമൂഴം
യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നു വരുന്നതിനിടെയാണ് ആറാമത് കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചു കൊണ്ടാണ്, യശഃശരീയനായ സംഗീത ചക്രവർത്തി എം.എസ്.വിശ്വനാഥന്റെ ബഹുമാനാർത്ഥം “എം.എസ്.വി. നഗര്‍” എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് അയ്യായിരത്തോളം യുകെ മലയാളികളാണ് ഒഴുകിയെത്തിയത്.
യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളയാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്ലാൻഡ്സ് പകരം വീട്ടി.
ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ
2016 നവംബര്‍ 5 ശനിയാഴ്ച്ച കവൻട്രിയിലെ വാർവിക് മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള ആണ് അരങ്ങേറിയത്. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണും മിഡ്ലാൻഡ്സിലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. മിഡ്ലാൻഡ്സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ജ്ഞാനപീഠം ജേതാവായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം “ഒ.എൻ.വി.നഗർ” എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്സ്പിയറിന്റെ ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ മിഡ്ലാൻഡ്സ് റീജിയൺ ഒരിക്കൽക്കൂടി “ഡെയ്ലി മലയാളം എവർറോളിങ്ങ് ട്രോഫി”ക്കു അർഹരായി.
അരങ്ങൊരുക്കി ഹെയർഫീൽഡ് കാത്തിരിക്കുന്നു …….. എട്ടാമത് ദേശീയ കലാമേളയ്ക്ക് ഇനി മൂന്നു നാളുകൾ കൂടി മാത്രം
ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. അസോസിയേഷൻ ഓഫ് സ്ലോ മലയാളീസിന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് ദേശീയ കലാമേള ഒരു ചരിത്ര സംഭവമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ശ്രദ്ധ ആകർഷിക്കുന്നു.
ഇതുവരെയും ഒരു റീജിയണും യുക്മ ദേശീയ കലാമേളയില്‍ ഹാട്രിക്ക് വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് കലാമേളകളില്‍ സംയുക്ത “സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് റീജിയണ്‍” ചാമ്പ്യന്മാരായപ്പോള് പിന്നീടുള്ള രണ്ട് വട്ടം മിഡ്ലാൻഡ്സ് ആയിരുന്നു ജേതാക്കള്‍. ലെസ്റ്ററില്‍ നടന്ന കലാമേള 2015ല്‍ മിഡ്ലാൻഡ്സ് ഹാട്രിക്ക് ജേതാക്കളാവും എന്നു കരുതപ്പെട്ടിരുന്നുവെങ്കിലും ഈസ്റ്റ് ആംഗ്ലിയ അട്ടിമറി ജയം നേടി.
2017 ഒക്റ്റോബർ 28 ശനിയാഴ്ച അർദ്ധരാത്രി കഴിയുമ്പോൾ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം തിരുത്തി മിഡ്ലാൻഡ്സ് ഹാട്രിക് കിരീടം നേടുമോ എന്നാണ് യുകെ മലയാളികൾ മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതോ ഈസ്റ്റ് ആംഗ്ലിയ ലെസ്റ്റർ വിജയം ആവർത്തിക്കുമോ? മേളയിലെ ഈ വർഷത്തെ കറുത്ത കുതിരകളാകാൻ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകൾ കഠിന പരിശീലനത്തിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് കിരീടം നേടാൻ നോർത്ത് വെസ്റ്റ്, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയനുകൾക്ക് കഴിയുമോ? തങ്ങളുടെ പ്രഥമ ദേശീയ മേളയിൽ നോർത്ത് ഈസ്റ്റ് റീജിയണ്‍ നിറസാന്നിധ്യം ആകുമോ? കാത്തിരിപ്പിന് ഇനി മൂന്നു നാളുകൾ കൂടി മാത്രം. ആകാംക്ഷയുടെ പൂത്തിരി മേളത്തിലേക്ക് എല്ലാ യുകെ മലയാളികൾക്കും സ്വാഗതം. ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം താഴെക്കൊടുക്കുന്നു:-
The Harefield Academy, Northwood Way, Harefield, Uxbridge, Middlesex – UB9 6ET
Latest News:
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാമിൽ മേജർ ആർച്ച് ബിഷപ്...
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർ...സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര...സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി....വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷന...ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭ...ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി...ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാ...
ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന...കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ല...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാമിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉത്ഘാടനം ചെയ്യും ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉത്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും
- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 3 മുതല്‍ 5 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ വേനല്‍മഴ കൂടുതല്‍ മേഖലകളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂരും 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് 38 ഡിഗ്രി സെല്‍ഷ്യസ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി. 2024 ഒന്നാം പാദത്തിൽ, ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യം 136.7 ടണ്ണായിരുന്നു, 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 8% വർധനവ് ഇന്ത്യക്കാർക്ക് സ്വർണവുമായുള്ള ബന്ധം
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന്
click on malayalam character to switch languages