അഭിഷിക്ത കരങ്ങളുടെ കൈകോര്‍ക്കലിനായി ബഥേല്‍ ഒരുങ്ങുന്നു ….ഫാ. സോജി ഓലിക്കലിനൊപ്പം മാര്‍ സ്രാമ്പിക്കലും മഞ്ഞാക്കലച്ചനും നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്വെന്ഷന് നാളെ….
May 12, 2017
ബാബു ജോസഫ്
ബര്‍മിങ്ഹാം . റവ. ഫാ . സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നേതൃത്വം നല്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ ദൈവികാനുഗ്രഹത്തിന്റെ പറുദീസയായി മാറും.
ലോക സുവിശേഷവത്ക്കരണ രംഗത്ത് നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പര്യായമായ രണ്ട് അഭിഷിക്ത കരങ്ങള്‍, ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും ആദ്യമായി ഒരുമിക്കുന്ന കണ്‍വന്‍ഷനില്‍ യുകെയിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുന്നതോടെ മൂവരും ഒന്നു ചേരുന്ന ആദ്യ ശുശ്രൂഷയായി മാറും ‘പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്വന്ഷന്’. ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവര്ത്തകന് ബ്രദര്‍ ജസ്റ്റിന് അരീക്കലും ഇത്തവണത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
നാളെ രാവിലെ 8ന്കണ്വെന്ഷന് തുടങ്ങുമ്പോള്‍ ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ ശതാബ്ദി ആഘോഷം ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അതേ ദിവസം അതേ സമയം മാതാവിന്റെ മാധ്യസ്ഥത്താല്‍ യൂറോപ്പില്‍ ഫാത്തിമയിലടക്കം ആയിരങ്ങളെ മാനസാന്തരപ്പെടുത്തിയ മഞ്ഞാക്കലച്ചന്റെ സാന്നിധ്യത്തില്‍ ബെഥേലിലും പ്രത്യേക മരിയന്‍ റാലി നടക്കും. റാലിയില്‍ പങ്കെടുക്കേണ്ടവര്‍ രാവിലെ 8 മണിക്കു തന്നെ എത്തിച്ചേരേണ്ടതാണ്.
തന്റെ ജീവിതത്തിലെ അതികഠിനമായ സഹനങ്ങളെ ക്രിസ്തുവില്‍ നിറവാക്കി മാറ്റിക്കൊണ്ട് വീല്‍ചെയറില്‍ ജീവിക്കുന്ന വിശുദ്ധനെന്നറിയപ്പെടുന്ന മഞ്ഞാക്കലച്ചന് തന്റെ അത്ഭുതാവഹകമായ ജീവിത സാക്ഷ്യവും പ്രേഷിത ദൗത്യവും ഫാ. സോജി ഓലിക്കലിനൊപ്പം പങ്കുവയ്ക്ക്കുമ്പോള്‍ മാര്‍ സ്രാമ്പിക്കലിന്റെ സാന്നിധ്യവും ആശീര്‍വാദവും അഭിഷേക നിറവേകും. ഫ്രാന്‍സിസ്പാപ്പ കരുണയുടെ മിഷിണറിയായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള മഞ്ഞാക്കലച്ചന്റെ ശുശ്രൂഷ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷനെ സംബന്ധിച്ചിടത്തോളം പ്രത്യേക ദൈവികാനുഗ്രഹമാണ്.
എങ്ങനെ പരിശുദ്ധാത്മാവിനാല്‍ ആഴത്തില്‍ നിറയാം, പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ച് ജീവിതം നയിക്കാം- ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്ന കുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം പേര് കടന്നു വരുന്നു.
കുട്ടികളുടെ മിനിസ്ട്രിയെപ്പറ്റിയുള്ള വീഡിയോ കാണാം ..
ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്കത്തിലാണ്. അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.
സ്ഥലം: ബഥേല്‍ കണ്വെന്ഷന് സെന്റര്‍ കെല്‍വിന്‍ വേ വെസ്റ്റ് ബ്രോംവിച്ച് ബര്‍മ്മിംഗ്ഹാം B70 7JW
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages