ബെഡ്ഫോർഡിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും
Oct 18, 2022
ഷൈമോൻ തോട്ടുങ്കൽ
ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും.പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും,ഇടവക ദിനാചരണവും കൊന്ത നമസ്ക്കാരവും ഒക്ടോബർ 13 വ്യഴാഴ്ച മുതൽ ഒക്ടോബർ 22 ശനിയാഴ്ച വരെ വിപുലമായി നടത്തപ്പെടുന്നു. ഒക്ടോബർ 13 വ്യാഴം മുതൽ 10 ദിവസത്തേക്ക് എല്ലാദിവസവും വൈകുന്നേരം 5:30 മുതൽ 6:45 വരെ കൊന്ത നമസ്ക്കാരം നടത്തപ്പെടുന്നു. ഒക്ടോബർ 15 ശനി രാവിലെ 10:00 മണിക്കും തിരുനാൾ ദിനമായ ഒക്ടോബർ 22 ശനി ഉച്ചക്ക് 1:30 നും മാത്രമായിരിക്കും വ്യത്യസ്തമായ സമയങ്ങളിൽ നടത്തപ്പെടുന്നത്. ഇടവക തിരുനാളിനു മുന്നോടിയായി നടക്കുന്ന 10 ദിവസത്തെ കൊന്ത നമസ്കാരത്തിലും തിരുനാൾ കർമ്മങ്ങളിലും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും കുടുംബമായി ക്ഷണിച്ചുകൊള്ളുന്നു.
ഒക്ടോബർ 22 ശനി, തിരുനാൾ കർമ്മങ്ങൾ:
ഉച്ചയ്ക്ക് 1:30 – തിരുനാൾ കൊടിയേറ്റ്
2:00 – ആഘോഷമായ തിരുനാൾ കുർബാന, മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാദർ എബിൻ നീരുവേലിൽ, ഫാദർ മാത്യു കുരിശുമ്മൂട്ടിൽ.
4:00- പ്രദക്ഷിണം (പള്ളിക്കു ചുറ്റും )
4:30 – ലദീഞ്ജ് , വാഴ്വ്, തിരുനാൾ കൊടിയിറക്ക്
5:30 – 9:30 – ഇടവക ദിനാചരണം ഉത്ഘാടനം: ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, ക്യാറ്റക്കിസം
സമ്മാന വിതരണം, വിവിധ കലാപരിപാടികൾ, സംഗീത സന്ധ്യ, സ്നേഹവിരുന്ന്.
കൂടുതൽ വിവരങ്ങൾക്ക് തിരുനാൾ കമ്മറ്റിയെ ബന്ധപ്പെടുക:
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages