- അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
- ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
7Beats സംഗീതോൽസവം, സീസൺ -5,ഈ ശനിയാഴ്ച മെഗാ മ്യൂസിക്കൽ ഇവന്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി
- Jul 06, 2022
ഷൈമോൻ തോട്ടുങ്കൽ
കഴിഞ്ഞ നാലുവർഷമായി യൂകെയിൽ ജനപ്രശംസ ഏറ്റുവാങ്ങിയ 7Beats സംഗീതോൽസവം & ചാരിറ്റി ഇവന്റ് കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സീസൺ – 5 അതിവിപുലമായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രധാന നഗരങ്ങളിലൊന്നായ ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ ജുലൈ 9 ശനിയാഴ്ച്ച 3 മണിമുതൽ അരങ്ങേറുന്നു.
കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ യുവതലമുറയിലെ 18 ൽ അധികം യുവ പ്രതിഭകൾ ഓ.എൻ.വി സംഗീതവുമായിയെത്തുന്നതിനു പുറമേ ‘സ്വര മ്യൂസിക്’ അക്കാഡമിയിലെ 12 കുട്ടികൾ ചേർന്ന് ഓ.എൻ.വി മെഡ്ലി സോങ് ആലപിക്കുന്നു കൂടാതെ 15 ൽ പരം യുകെയിലെ അറിയപ്പെടുന്ന മുതിർന്ന ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 5-ൽ സംഗീതവിരുന്നൊരുക്കും.
കഴിഞ്ഞ വർഷത്തെ യുക്മ കലാതിലകം കലാതിലകം ആനി അലോഷ്യസ്, കലാ പ്രതിഭ ടോണി അലോഷ്യസ് എന്നിവർ ചേർന്നു അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, വാറ്റ്ഫോർഡ് KCF ലെ ദൃതി, ജിയാന,അനാമിക,സമാന്ത,ഹന്നാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ ഡാൻസ്,ത്രിനേത്ര നടനം വാറ്റ്ഫോർഡിലെ ജയശ്രീ & ഷെല്ലി ചേർന്നവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ അലീമ ജെബി, ഇഷ സോജി, അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് ശ്രദ്ധ ഉണ്ണിത്താൻ,പാർവതി മധുപിള്ളൈ, സൻവി ധരൻ,സൻസിതാ ധരൻ എന്നിവർ ചേർന്നവതരിപ്പിക്കുന്നു. വെല്ലിൻ ഗാർഡനിലെ വേദ ശിവ അവതരിപ്പിക്കുന്ന കഥക്,കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്തു ബെഡ്ഫോർഡിലെ റോസിറ്റ്,നികിത,സെർറ്റിന, എവെലിൻ, അനൈനാ, ജസ്റ്റീന, അന്ന & ഡെന്ന എന്നിവർ പ്രശസ്ത സിനിമാ നടനും ഡാൻസർ,മോഡൽ ,ബിഗ്ബോസ് റിയാലിറ്റി ഷോ ഫെയിമുമായ ഡേവിഡ് ജോണിനൊപ്പം ചേർന്നവതരിപ്പിക്കുന്ന വെസ്റ്റേൺ സെലിബ്രിറ്റി സിനിമാറ്റിക് ഡാൻസ് ,ബെഡ്ഫോർഡിലെ ദിയ വിനോ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം എന്നിങ്ങനെ നിരവധി വൈവിധ്യമാർന്ന പരിപാടികൾ സംഗീതോത്സവം സീസൺ 5 ന് മാറ്റേകും.
ബെഡ്ഫോർഡ് & കെംപ്സ്റ്റൻ MP മുഹമ്മദ് യാസിൻ, ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് മേയർ & കൗൺസിൽ ലീഡർ ടോം ആദിത്യ, യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ മുഖ്യാതിഥികളായെത്തുന്ന സംഗീതോത്സവത്തിൽ സ്പെഷ്യൽ ഗസ്റ്റായി ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിമും, നടനും, ഡാൻസറും മലയാളത്തിലെ പ്രശസ്ത നടൻ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർ പീസ് മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളായ റാം, പാപ്പൻ എന്നീ സിനിമകളിലും അഭിനയിച്ച ഡേവിഡ് ജോൺ, പ്രശസ്ത സിനിമാതാരവും , കൈരളി ടിവി അവതാരകനും, റേഡിയോ ലയിനം മാനേജിങ് ഡയറക്ടറുമായ സന്തോഷ് പാലി, പ്രശസ്ത പിന്നണി ഗായകനും,മ്യൂസിക് കമ്പോസറും, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പുമായ രാഹുൽ ലക്ഷ്മൺ, പ്രശസ്ത സിനിമാ, ടീവി , കോമഡി ആർട്ടിസ്റ്റ് കലാഭവൻ ദിലീപ്, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും, ലോക കേരളസഭാ മെമ്പറുമായ ശ്രീ C A ജോസഫ് എന്നിവർ എത്തുന്നു. കൂടാതെ വെൽവിൻ കൗൺസിലറും 7 ബീറ്റ്സ് സംഗീതോത്സവം സംഘാടകരിലൊരാളുമായ ഡോക്ടർ ശിവകുമാർ, ടൈറ്റിൽ സ്പോൺസർ ശ്രീ ജോയ് തോമസ് (അലൈഡ് മോർട്ടഗേജ് സർവീസ്) പോൾ ജോൺ (പോൾ ജോൺ സോളിസിറ്റേഴ്സ്), ലീഡോ ജോർജ് (L G R ഹെൽത് കെയർ ) റെഗുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഡെന്നിസ് ഡാനിയേൽ (ബ്രിട്ട് എക്സൽ കൺസൾട്ടൻസി) ബിജു (ടൂർ ഡിസൈനേഴ്സ് )നോർഡി ജേക്കബ്(ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി) ജെയ്സൺ ജോർജ് (കലാഭവൻ ലണ്ടൻ )എന്നിങ്ങനെ യുകെയിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളും സ്പോണ്സർസും മുഖ്യ അഥിതികളായെത്തുന്നു.
കൂടാതെ മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി ജ്ഞാനപീഠം പത്മഭൂഷൺ ONV കുറിപ്പിന്റെ അനുസ്മരണവുംഇതേ വേദിയിൽ നടത്തപ്പെടുന്നു.വെൽവിൻ കൗൺസിലർ ഡോക്ടർ ശിവകുമാറാണ് അനുസ്മരണ പ്രസംഗം നടത്തുന്നത് .യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ,കൂടാതെ മറ്റു സ്പോൺസേർസായുള്ളത്: പോൾ ജോൺ സോളിസിറ്റേഴ്സ് ,ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്,LGR ഹെൽത് കെയർ ലിമിറ്റഡ്,ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി,എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ,കെയ്ക്ക് ആർട് വാറ്റ്ഫോർഡ്,ബ്രിട്ട് എക്സൽ കൺസൾട്ടൻസി,ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്, ടൂർ ഡിസൈനേഴ്സ് & ട്രാവെൽസ്,അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, സ്മാർട്ട് ഔട്ട് ഫിറ്റ്സ് സ്റ്റീവനേജ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരാണ്.
ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ & വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 ഇത്തവണ അരങ്ങേറുക.റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,Lens Hood ഫോട്ടോഗ്രാഫി എന്നിവരാണ്.
സംഗീതോത്സവം സീസൺ-5 നു അവതാരകരായെത്തുന്നത് യൂകെയിൽ വിവിധ വേദികളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവേക് ബാലകൃഷ്ണൻ (ക്രോയ്ടോൻ ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) ഐറിൻ കുശാൽ (ഡെർബി) അനു ജോസഫ് (നനീട്ടൻ) എന്നിവരാണ്. കൂടാതെ സൗണ്ട് & ലൈറ്റ്സ് കൈകാര്യം ചെയ്യുന്നത് ‘ബീറ്റ്സ് യുകെ” നോർത്താംപ്ടണും ,’കളർ മീഡിയ’ ലണ്ടൻറെ ഫുൾ HD, LED സ്ക്രീനും 7 ബീറ്റ്സ് സംഗീതോത്സവം സീസൺ -5 നു നിറപ്പകിട്ടേകും.
മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ‘കേരളാ ഹട്ട് ‘ റെസ്റ്റോറന്റ് നോർത്താംപ്ടൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും കുടുംബമായി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.
Venue:
The Addison Centre
Kempston – Bedford
MK42 8PN
For More details please contact our team:
Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589
Latest News:
അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
ലണ്ടൻ: ലണ്ടനിലെ ഹാർലോയിൽ മരണമടഞ്ഞ അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികൾ യാത്രാ മൊഴിയേകും. അടു...ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായിBBC സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി Coventry യിൽ വച്ച് നടക്കു...തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന...ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്...സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാത...മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശ...‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്ക്കെതിര...ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്
ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ISRO. 5 മുതൽ 8 മീറ്റർ താഴ്ചയി...
Post Your Comments Here ( Click here for malayalam )
Latest Updates
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന്
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ലെന്നും
click on malayalam character to switch languages