മാഞ്ചസ്റ്റർ തിരുന്നാൾ ഇന്ന് ചൊവ്വ – സീറോ മലങ്കര റീത്തിൽ വി.കുർബ്ബാനക്ക് റവ.ഫാ. രഞ്ജിത്ത് മoത്തിറമ്പിൽ നേതൃത്വം നൽകും
Jun 29, 2021
മാഞ്ചസ്റ്റർ തിരുന്നാൾ ഇന്ന് ചൊവ്വ സീറോ മലങ്കര റീത്തിൽ വി.കുർബ്ബാനക്ക് റവ.ഫാ. രഞ്ജിത്ത് മoത്തിറമ്പിൽ നേതൃത്വം നൽകും…
മാഞ്ചസ്റ്റർ തിരുന്നാളിൻ്റെ നാലാം ദിവസമായ ഇന്ന് ചൊവ്വാഴ്ച (29/6/21) വൈകുന്നേരം 6 ന് സിറോ മലങ്കര റീത്തിൽ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റർ സിറോ മലങ്കര ചാപ്ലിൻ റവ. ഫാ.രഞ്ജിത് മഠത്തിറമ്പിൽ കാർമ്മികത്വം വഹിക്കും. ദിവ്യബലി മിഷൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായി കാണാവുന്നതാണ്.
ഇന്നലെ തിങ്കളാഴ്ച (28/6/21) വൈകുന്നേരം 5.30 ന് നടന്ന ദിവ്യബലിയിലും, വി.അൽഫോൻസായുടെ നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷൻ ഡയറക്ടർ റവ. ഫാ.വിൻസെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നൽകി. ഇടവക വികാരി റവ.ഫാ. ജോസ് അഞ്ചാനിക്കൽ സഹകാർമികനായിരുന്നു.
നാളെ ബുധനാഴ്ച്ച (30/6/21) വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.
ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രെസ്റ്റൺ സെൻറ്. അൽഫോൻസാ കത്തിഡ്രൽ വികാരി റവ. ഫാ.ബാബു പുത്തൻപുരക്കൽ മുഖ്യ കാർമ്മികനാകും.
ജൂലൈ രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച രാവിലെ പത്തിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കർമ്മികൻ ആകുമ്പോൾ, ഒട്ടേറെ വൈദീകർ സഹ കാർമ്മികരാകും.ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റർ മിഷനിലെ പതിനൊന്നു കുട്ടികൾ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോൾ അത് തിരുന്നാൾ ആഘോഷങ്ങൾക്ക് നിറവേകും. ഇതേതുടർന്ന് മറ്റു തിരുന്നാൾ തിരുകർമ്മങ്ങളും, ലദീഞ്ഞും,വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.
കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ ഇക്കുറി തിരുന്നാൾ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കി വളരെ ലളിതമായിട്ടാണ് തിരുന്നാൾ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് തിരുന്നാളാഘോഷം നടത്തുന്നത്. സാധാരണ മാഞ്ചസ്റ്റർ തിരുന്നാളിന് വിവിധയിടങ്ങളിൽ നിന്നായി ധാരാളം പേർ എത്തുന്ന പതിവുള്ളതാണ്. എന്നാൽ ഇപ്രാവശ്യം അതിന് സാധ്യമല്ലാത്തതിനാൽ മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയും, സെൻറ് ആന്റണീസ് പള്ളിയുടെ വെബ് സൈറ്റിലൂടെയുമുള്ള ലൈവ് സംപ്രേക്ഷണം വഴി വിശ്വാസികൾക്ക് തിരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാകാവുന്നതാണ്.
ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്സ് ഗിവിങ് മാസ്സിന് ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാവും. ഇതേത്തുർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുന്നതോടെ തിരുന്നാളാഘോഷങ്ങൾക്ക് സമാപനം കുറിക്കും.
ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോസായുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ആണ് നടന്നു വരുന്നത്. തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
മാഞ്ചസ്റ്ററിലാണ് യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നുമുതൽ എല്ലാ വർഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ ദുക്റാനത്തിരുന്നാൾ അത്യാഘോഷപൂർവം കൊണ്ടാടി വരുന്നത്.
മാഞ്ചസ്റ്റർ തിരുന്നാളിലും ദിവസം തോറും നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കുചേർന്ന് മാർ തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടേയും അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസകളെയും ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ക്ഷണിക്കുന്നു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages