ഡിക്സ് ജോർജിൻ്റെ അമ്മയ്ക്ക് യുക്മയുടെ അന്തിമോപചാരം…. മൃതദേഹം സംസ്കരിച്ചു….
Jun 02, 2021
ഡിക്സ് ജോർജിൻ്റെ മാതാവ് ചിന്നമ്മ ജോർജിൻ്റെ മൃതദേഹം ഇന്നലെ പെരിയപ്പുറം സെൻ്റ്.ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിച്ചു. മൃതദേഹത്തിൽ യുക്മ ദേശീയ സമിതിക്കു വേണ്ടി ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മയുടെ ലണ്ടൻ കോർഡിനേറ്റർ എബ്രഹാം പൊന്നുംപുരയിടം എന്നിവർ പുഷ്പചക്രം അർപ്പിച്ച് യുക്മയുടെയും യു കെ മലയാളികളുടെയും അന്തിമോപചാരം അർപ്പിച്ചു.
യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാനും മിഡ്ലാൻഡ്സ് റീജിയൻ മുൻ പ്രസിഡൻ്റ്, നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ മുൻ പ്രസിഡൻറും കൂടിയായ ഡിക്സ് ജോർജിൻ്റെ മാതാവും കൂത്താട്ടുകുളം പെരിയപ്പുറം കുളത്തുങ്കൽ കെ.സി.ജോർജിൻ്റെ (ഹിന്ദുസ്ഥാൻ ഹോം അപ്ലയൻസസ്, പെരുവ) ഭാര്യയുമായ ചിന്നമ്മ ജോർജിൻ്റെ (75) ഹൃദയസ്തംഭനത്തെ തുടർന്ന് ഞായറാഴ്ചയാണ് ഇഹലോകവാസം വെടിഞ്ഞത്. ഇന്നലെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 PM ന് സ്വവസതിയിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് ദേവാലത്തിലെത്തിച്ച് സംസ്കാരം നടത്തിയത്. പരേത കോതമംഗലം പൊട്ടയ്ക്കൽ കുടുംബാംഗമാണ്.
ഡാക്സ് ജോർജ്, ഡിക്സ് ജോർജ്, ഡെന്നിക്സ് ജോർജ് എന്നിവർ മക്കളാണ്. മിലൻ ഡാക്സ് (കാട്ടുമന, വൈക്കം), ട്രീസാ ഡിക്സ് ( പൂവക്കോട്, കാഞ്ഞിരത്താനം), ഷെൽമ ഡെന്നിക്സ് (മൂന്നുമാക്കൽ,പാല) എന്നിവർ മരുമക്കളാണ്. ഡെറിക്സ്, മിൻ്റാ, ജോർജ്, ഡെനാ, ഡയാൻ, ഡിയോൺ എന്നിവർ കൊച്ചു മക്കളാണ്.
മാതാവിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് നാട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനും ഡിക്സിനും കുടുംബത്തിനും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞത് വലിയ അനുഗ്രഹമായി. യു കെയിൽ മുൻപ് സന്ദർശനം നടത്തിയിരുന്ന ഡിക്സിൻ്റെ അമ്മയെ വളരെയധികം പേർക്ക് നേരിട്ട് പരിചയമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ അമ്മയുടെ വേർപാട് കുടുംബാംഗങ്ങളെപ്പോലെ തന്നെ സുഹൃത്തുക്കൾക്കും വലിയ വേദനയായി മാറിയിരുന്നു.ഡിക്സ് ജോർജിൻ്റെ മാതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് നമുക്കും പ്രാർത്ഥിക്കാം. സംസ്കാര ശുശ്രൂഷകൾ ഇന്ത്യൻ സമയം രാവിലെ 10 മുതൽ ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages