സര്ഗ്ഗസംഗീതം പൊഴിക്കാന് ബ്രിട്ടണിലെ ദേവഗായകര് അണിചേരുന്ന യുക്മ ലൈവ് ഷോ…പ്രവാസ ലോകത്തെ ഏറ്റവും വലിയ കേരളപിറവി ദിനാഘോഷത്തിന് ഇനി രണ്ട് നാള് കൂടി മാത്രം…
Oct 30, 2020
കുര്യൻ ജോർജ്ജ്
(യുക്മ ദേശീയ സമിതി അംഗം)
മലയാള ഭാഷയുടെ മുഴുവൻ മഹത്വവും മനോഹാരിതയും പ്രേക്ഷകരിൽ എത്തിക്കുവാൻ കഴിയും വിധമുള്ള വശ്യതയാർന്ന കലാ സാംസ്കാരിക പരിപാടികൾ യുക്മ കേരളപിറവി ദിനാഘോഷത്തിന് വേണ്ടി അണിയറയിൽ അണിഞ്ഞൊരുങ്ങുകയാണ്. കേരളപിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് യുക്മ ഫേസ്ബുക്ക് പേജിൽ ആരംഭിക്കുന്ന ലൈവ് ഷോയിൽ ബ്രിട്ടണിലെ സർഗ്ഗധനരായ ഒരു കൂട്ടം ഗായകർ തങ്ങളുടെ ദേവസംഗീതവുമായി ഒത്ത് ചേരുകയാണ്.
യുക്മ സ്റ്റാർ സിംഗർ സീസൺ-2 വിജയിയും യുകെയിലെ മുൻനിര ഗായികയുമായ അനു ചന്ദ്ര ഒരു അനുഗ്രഹീത ഗായികയാണ്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സ്വന്തം പിതാവിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് തുടങ്ങിയ അനു, പദ്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ സാറിൽ നിന്നും കർണാടക സംഗീതത്തിൽ പരിശീലനം നേടി. ബ്രിസ്റ്റോളിലെ ജോസ് ജെയിംസ് (സണ്ണി) സാറിന് കീഴിൽ ശാസ്ത്രീയ സംഗീത പഠനം തുടരുന്ന അനു യുകെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. സിംഗ് വിത്ത് എം.ജി. ശ്രീകുമാർ കൺടസ്റ്റ് വിന്നറായിരുന്ന അനു സ്റ്റീഫൻ ദേവസ്സി ഷോയിലെ ഫസ്റ്റ് റണ്ണറപ്പും യുക്മ കലാമേളയിൽ വ്യക്തിഗത ചാമ്പ്യനുമായിരുന്നു. വിൽറ്റ്ഷയറിലെ സ്വിൻഡനിലാണ് അനു ചന്ദ്ര താമസിക്കുന്നത്.
ആലാപന മികവ് കൊണ്ട് യുകെ മലയാളി ഗായകരിൽ ഏറെ ശ്രദ്ധേയനാണ് സോളിഹൾ നിവാസിയായ ഹരികുമാർ വാസുദേവൻ. യുക്മ സ്റ്റാർ സിംഗർ -2018 ലെ സെക്കൻഡ് റണ്ണറപ്പായിരുന്നു ഈ അനുഗ്രഹീത ഗായകൻ. നിരവധി വേദികളിൽ പാടുവാൻ അവസരം ലഭിച്ചിട്ടുള്ള ഹരികുമാർ യുകെയിലെ സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ്.
യുക്മ സ്റ്റാർ സിംഗർ, സിംഗ് വിത്ത് സ്റ്റീഫൻ ദേവസ്സി ഷോകളിലൂടെ സംഗീത പ്രേമികൾക്ക് ഏറെ പരിചിതയായ ഗായികയാണ് അയർലണ്ടിൽ നിന്നുള്ള ജാസ്മിൻ പ്രമോദ്. മനോഹര ശബ്ദത്തിനുടമയായ ജാസ്മിൻ യുക്മ സ്റ്റാർ സിംഗറിലും സിംഗ് വിത്ത് സ്റ്റീഫൻ ദേവസ്സി ഷോയിലും ഫസ്റ്റ് റണ്ണറപ്പായിരുന്നു. ഗുരു സൌമ്യ ഉണ്ണികൃഷ്ണനു (ദുബായ്) കീഴിൽ ശാസ്ത്രീയ സംഗീത പരിശീലനം തുടരുന്ന ജാസ്മിൻ യുകെയിലും അയർലണ്ടിലുമായി നൂറ് കണക്കിന് വേദികളിൽ പെർഫോം ചെയ്തിട്ടുണ്ട്
യുകെയിലെ പുതു തലമുറ ഗായികമാരിൽ ഏറെ ശ്രദ്ധേയയാണ് ആനി അലോഷ്യസ് എന്ന യുവ ഗായിക. യുക്മ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ 2014, 2017 വർഷങ്ങളിൽ കലാതിലകമായ ആനി 2013 – ലെ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കൺടസ്റ്റ്, സിംഗ് വിത്ത് സ്റ്റീഫൻ ദേവസ്സി ഷോ എന്നിവയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കർണാടക സംഗീതം, വെസ്റ്റേൺ മ്യൂസിക്, ശാസ്ത്രീയ നൃത്തം, പിയാനോ എന്നിവയിൽ പരിശീലനം തുടരുന്ന ആനി, എൻഫീൽഡിൽ നടന്ന യുക്മ ആദരസന്ധ്യ ഉൾപ്പടെ നൂറ് കണക്കിന് വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഈസ്റ്റ് ആംഗ്ളിയയിലെ ലൂട്ടനിലാണ് ഈ കൊച്ച് മിടുക്കി താമസിക്കുന്നത്.
ബിർമിംഗ്ഹാമിൽ നിന്നുള്ള ഫ്രയ സാജുവെന്ന കൌമാരക്കാരി യുകെയിലെ സംഗീത പ്രേമികൾക്ക് ഏറെ സുപരിചിതയാണ്. 6 വയസ്സ് മുതൽ വയലിനിലും പിയാനോയിലും പരിശീലനം നടത്തി വരുന്ന ഫ്രയ വയലിനിൽ ഗ്രേഡ് 6 ലും പിയാനോയിൽ ഗ്രേഡ് 4 ലും എത്തി നിൽക്കുന്നു. ബർമിംഗ്ഹാം കേരളവേദിയിലൂടെ തന്റെ കലാപ്രകടനങ്ങൾക്ക് തുടക്കം കുറിച്ച ഫ്രയ നിരവധി സ്റ്റേജുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്ത സംഗീത അധ്യാപികയായ ആരതി അരുൺ കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്തി വരുന്ന സമർപ്പണ എന്ന ചാരിറ്റി ഷോയിലും, ലണ്ടൻ അസഫിയൻസ് നടത്തിയ ജോയ് ടു ദി വേൾഡ് എന്ന പ്രോഗ്രാമിലും മറ്റ് നിരവധി ചാരിറ്റി ഷോകളിലും ഫ്രയ പങ്കെടുത്തിട്ടുണ്ട്.
സീറോ മലബാർ നാഷണൽ ബൈബിൾ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ ഫ്രയ കഴിഞ്ഞവർഷത്തെ കലോത്സവത്തിൽ വയലിനിലും പിയാനോയിലും വിന്നറായിരുന്നു. ബർമിംഗ്ഹാം സ്ട്രിംഗ് സിംഫോണിയ ഓർക്കസ്ട്ര മെമ്പറായ ഫ്രയ കഴിഞ്ഞ മാർച്ചിൽ നടന്ന കൺസേർട്ട് ലീഡർ ആയിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും റോയൽ ബർമിംഗ്ഹാം കൺസർവറ്റൊയറും ചേർന്ന് നടത്തിയ 88 പിയാനിസ്റ്റ്സ് ഓൺ വൺ പിയാനോ വേൾഡ് റിക്കോർഡ് പെർഫോമൻസിൽ ഫ്രയയും അംഗമായിരുന്നു. വെസ്റ്റേൺ മ്യൂസിക്കിൽ പരിശീലനം നേടുന്ന ഫ്രയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ സ്വന്തമായി പരിശീലിച്ചെടുക്കുന്നതാണ്.
ഗായകനെന്ന നിലയിലും അക്ഷരശ്ലോകം, കാവ്യകേളി വേദികളിലൂടെയും യുകെ മലയാളികൾക്ക് സുപരിചിതനാണ് ശ്രീകാന്ത് താമരശ്ശേരി. യുക്മ കലാമേളകളിൽ റീജിയണൽ, നാഷണൽ തലങ്ങളിൽ സംഘഗാനം വിഭാഗത്തിലെ സ്ഥിരം വിജയികളായ ബർമിംഗ്ഹാം ബി.സി.എം.സി ടീമിനെ നയിക്കുന്ന ശ്രീകാന്തിനൊപ്പം ഭാര്യ ഗായത്രി ശ്രീകാന്ത്, മകൻ ആദിത്യ ശ്രീകാന്ത് എന്നിവരും ബർമിംഗ്ഹാമിലെ തന്നെ ഷൈജി അജിത്തും ചേരുമ്പോൾ കേരളപിറവി ദിനാഘോഷത്തിലെ ഗായകനിര പൂർത്തിയാകുന്നു.
സംഗീത പ്രേമികൾക്ക് ഏറെ പരിചിതരും അനുഗ്രഹീത ഗായകരുമായ അനു ചന്ദ്ര, ഹരികുമാർ വാസുദേവൻ, ജാസ്മിൻ പ്രമോദ്, ശ്രീകാന്ത് താമരശ്ശേരി, ഗായത്രി ശ്രീകാന്ത്, ഷൈജി അജിത് എന്നിവരോടൊപ്പം പുതു തലമുറയിലെ ശ്രദ്ധേയരായ ഗായകർ ആനി അലോഷ്യസ്, ഫ്രയ സാജു, ആദിത്യ ശ്രീകാന്ത് എന്നിവരും ചേരുമ്പോൾ യുക്മ കേരളപിറവി ദിനാഘോഷം ഒരു അവിസ്മരണീയ സംഗീത മുഹൂർത്തമായി മാറും.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ദേശീയ ജനറൽ സെകട്ടറി അലക്സ് വർഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, യുക്മ ദേശീയ സമിതിയും റീജിയണൽ കമ്മറ്റികളും ഒരേ മനസ്സോടെ യുക്മ കേരളപിറവി ദിനാഘോഷം ഒരു അവിസ്മരണീയ മുഹൂർത്തമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ്.
യുക്മ കലാഭൂഷണം പുരസ്കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ദീപ നായർ ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുമ്പോൾ ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് യുകെയിലെ പ്രശസ്തമായ റെക്സ് ബാൻഡിലെ റെക്സ് ജോസാണ്. യുക്മ കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരേയും യുക്മ ദേശീയ സമിതി സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.
യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും /
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages