പ്രെസ്റ്റണിൽ മാൻവെട്ടം സ്വദേശിയായ മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ബെന്നി ജോസഫ് (57) ഹൃദയാഘാതം മൂലം മരണമടഞ്ഞു….
Oct 18, 2020
പ്രെസ്റ്റൺ:- യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി പ്രെസ്റ്റണിൽ കോട്ടയം മാൻവെട്ടം സ്വദേശിയും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ അരിച്ചിറയിൽ ജോസഫ് അന്ന ദമ്പതികളുടെ മകൻ ബെന്നി ജോസഫ് (57) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്ന് രാവിലെ അടുക്കളയിൽ ബോധരഹിതനായി കാണപ്പെട്ട ബെന്നിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ഇന്ന് രാവിലെ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ മകനാണ് കണ്ടെത്തുന്നത്. പ്രെസ്റ്റൺ മലയാളികൾക്ക് ഏറെ സുപരിചിതനായ ബെന്നി ജോസഫ് മുൻപ് ബ്ലാക്ക്പൂളിലായിരുന്നു താമസം. തുടർന്ന് ജോലി സംബന്ധിച്ച് പ്രെസ്റ്റണിലേക്ക് താമസം മാറ്റുകയായിരുന്നു. പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും ലിവർപൂൾ മിഷൻ പാരിഷ് അംഗവും ആണ് പരേതൻ..
ഭാര്യ സുബി റോയൽ പ്രെസ്റ്റൺ ആശുപത്രിയിലെ നഴ്സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ ബെന്നി, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്ലിൻ ബെന്നി എന്നിവരാണ് മക്കൾ.ഫാ.തോമസ് അരിച്ചിറയിൽ, ചാക്കോ, മേരിക്കുട്ടി, സെലീന, (ഇരുവരും ഡൽഹി), കുഞ്ഞുമോൾ (അമേരിക്ക) എന്നിവരാണ് സഹോദരങ്ങൾ.
ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. പ്രെസ്റ്റൺ റോയൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ബെന്നി ജോസഫിന്റെ മരണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages