ജമ്മു കശ്മിരിലെ കുപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. രണ്ട് ഭീകരരെ കൂടി വധിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു പ്രദേശവാസിക്കും ഇതുവരെ ജീവന് നഷ്ടമായി. പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദനെ ഇന്ന് ഡി-ബ്രീഫിംഗ് നടപടികള്‍ക്ക് വിധേയനാക്കിയേക്കും.
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടല്‍. അറുപത് മണിക്കൂര്‍ പിന്നിട്ട വെടിവെപ്പില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മേഖലയിലെ ഒരു വീട്ടില്‍ തമ്പടിച്ചാണ് ഭീകരരുടെ ആക്രമണം എന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്കും രണ്ട് ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പുറമെ ഹന്ദ്വാരയിലെ ഒരു പ്രദേശവാസിക്കും ജീവന് നഷ്ടമായി. കൂടുതല്‍ ഭീകരര്‍ക്കായി സമീപപ്രദേശങ്ങളില്‍ സുരക്ഷ സേന തിരച്ചില്‍ ശക്തമാക്കി. വെള്ളിയാഴ്ച്ചയും ഇതേ സ്ഥലത്ത് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായി എത്തിയ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദനെ ഇന്ന് ചട്ടപ്രകാരമുള്ള ഡി ബ്രീഫിംഗ് നടപടികള്‍ക്ക് വിധേയനയാക്കിയേക്കുമെന്നാണ് വിവരം. ഡല്‍ഹി സൈനികശുപത്രിയിലെ ചികിത്സ പൂര്‍ത്തിയായാല്‍ ഉടനെ നപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക്ക് കസ്റ്റഡിയിലായതും തുടര്‍ന്ന് നേരിട്ട അനുഭവവും വ്യോമസേന, ഐ.ബി. റോ എന്നിവരുടെ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുന്ന നടപടിയാണ് ഡി ബ്രീഫിംഗ്.
click on malayalam character to switch languages