1 GBP = 104.78
breaking news

കായംകുളം കൊച്ചുണ്ണിയിലെ ആ വലിയ രഹസ്യം പുറത്ത്…റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും തമ്മിലുള്ള സംഭാഷണം വാട്ട്‌സാപ്പിലൂടെ ചോര്‍ന്നതോടെയാണ് രഹസ്യം പുറത്തായത്

കായംകുളം കൊച്ചുണ്ണിയിലെ ആ വലിയ രഹസ്യം പുറത്ത്…റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും തമ്മിലുള്ള സംഭാഷണം വാട്ട്‌സാപ്പിലൂടെ ചോര്‍ന്നതോടെയാണ് രഹസ്യം പുറത്തായത്

മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിലെ കേരളം കാത്തിരുന്ന ആ രഹസ്യം പുറത്ത്. സിനിമയുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും തമ്മിലുള്ള സംഭാഷണം വാട്ട്‌സാപ്പിലൂടെ ചോര്‍ന്നതോടെയാണ് ആ രഹസ്യവും പുറത്തായത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം

കായംകുളം കൊച്ചുണ്ണിയുടെ പേരില്‍ അമ്പലമുള്ള കാര്യമാണ് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ഇക്കാര്യം മോഹന്‍ലാല്‍ തന്റെ ശബ്ദത്തിലൂടെ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയില്‍ കേള്‍ക്കാനാകുന്നത്. ഇതേ അമ്പലത്തില്‍ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷന്‍ പറയുന്നുണ്ട്.

മോഹന്‍ലാലിന്റെ വാക്കുകള്‍പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തില്‍ ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തില്‍ ഈ മുസല്‍മാന്‍ ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീര്‍ ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കല്‍പമായി കായംകുളം കൊച്ചുണ്ണി.ചിത്രം അടുത്തമാസം റിലീസിനൊരുങ്ങവെയാണ് ഈ വിവരം ലീക്ക് ആയി പുറത്തുവന്നിരിക്കുന്നത്. 45 കോടിയാണ് മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചുണ്ട്. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം ശ്രീ ഗോകുലം മൂവീസ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത ‘ഫയര്‍ ഫ്‌ലൈ’ ആകും കൊച്ചുണ്ണിയുടെയും നിര്‍മാണ ഏകോപനം. ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. ആറ്-ഏഴ് ആക്ഷന്‍ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കന്‍ സംഘം ഉള്‍പ്പടെയുള്ളവരാവും ഇത് ഒരുക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more