1 GBP = 104.49

അജിത ആൻറണിക്ക് യു കെയുടെ മണ്ണിൽ നാളെ അന്ത്യവിശ്രമമൊരുങ്ങും…… യു കെ മലയാളികളുടെ നല്ല മനസ്സിന് നന്ദിപറഞ്ഞുകൊണ്ട് കുടുംബാംഗങ്ങൾ…..

അജിത ആൻറണിക്ക് യു കെയുടെ മണ്ണിൽ നാളെ അന്ത്യവിശ്രമമൊരുങ്ങും…… യു കെ  മലയാളികളുടെ നല്ല മനസ്സിന് നന്ദിപറഞ്ഞുകൊണ്ട് കുടുംബാംഗങ്ങൾ…..

സ്റ്റോക്ക് ഓൺ ട്രെൻറ്:-  കഴിഞ്ഞ മാസം പതിനെട്ടാം തീയ്യതി മാഞ്ചസ്റ്ററിൽ വച്ച് മരണമടഞ്ഞ മലയാളി നഴ്സ് അജിത ആൻ്റണി (31) യുടെ മൃതസംസ്കാരം നാളെ നടക്കും. നാളെ രാവിലെ 11.30 ന് ഫ്യൂണറൽ ഡയറക്ടറായ ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് ബർമിംങ്ങ്ഹാമിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സ്റ്റോക്ക് ദേവാലയ കവാടത്തിലെത്തിക്കും. തുടർന്ന് വൈദികരായ റവ.ഫാ ജോർജ് എട്ടുപറയിൽ, റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ  എന്നിവർ പ്രാർത്ഥനാപൂർവ്വം അജിതയുടെ മൃതദേഹത്തെ ദേവാലയത്തിലേക്ക് ആനയിക്കും. തുടർന്ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. റവ.ഫാ.ജോർജ് എട്ടു പറയിൽ, റവ.ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവർ കാർമികരാകും. ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ക്രൂവിലെ സിമിത്തേരിയിലെത്തിച്ച് അവസാനത്തെ ശുശ്രൂഷകളും പൂർത്തിയാക്കി സംസ്‌കരിക്കും. സംസ്കാര ശുശ്രൂഷകൾ നാളെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ലില്ലീസ് ഫ്യൂണറൽ  ഡയറക്ടേഴ്സാണ് സംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയത്.

2021 ജനുവരിയിലാണ് അജിത ആൻ്റണി  ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്തുള്ള  ക്രൂവിലെത്തിയത്.യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക് ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന്  അജിത യു കെ യിലേക്ക് വരാനുള്ള തയ്യാറെടുപ്പുകളുമായി നാട്ടിൽ തുടരുകയായിരുന്നു. 

യുകെയിലെത്തി ഷോപ്പിംഗിന് പോയ സമയത്താണ് കൂട്ടുകാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് ബാധിച്ചത്.  അജിതയൊഴികെ മറ്റുള്ളവരുടെ അസുഖം ഭേദമായിരുന്നു. അജിതയുടെ അസുഖം കൂടുതലായതിനാൽ ആദ്യം ക്രൂവിലെ ലീറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചത്.  ഏകദേശം നാല് മാസക്കാലം മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഇടക്ക് ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു. ഇക്കാലയളവിൽ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർ ശുശ്രൂഷിക്കാനും മറ്റു സഹായങ്ങൾക്കും കൂടെയുണ്ടായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ ഫലവത്തായില്ല.

എറണാകുളം  പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഏക മകൻ ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു.  എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസ്സി ആൻ്റണിയുടെയും മകളാണ് അജിത.. ഒരു സഹോദരനും സഹോദരിയുമാണ് അജിതയ്ക്കുള്ളത്. സഹോദരി യുകെയിലുണ്ട്.

അജിതയുടെ മരണത്തെ തുടർന്ന് കുടുംബം അഭ്യർത്ഥിച്ചതിൻ പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഫണ്ട് ശേഖരണത്തിന് തീരുമാനിക്കുകയും യു കെയിലെ പൊതു സമൂഹത്തിന് മുന്നിലേക്ക് വിർജിൻ മണി വഴി അപ്പീലുമായി ഇറങ്ങുകയുമായിരുന്നു.  യു കെയിലെ ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള കരുണയുള്ളവരുടെ സഹായത്താൽ അപ്പീലിലൂടെ നേരിട്ട് £14385.10, ഗിഫ്റ്റ് എയ്ഡ് ഉൾപ്പെടെ 16305.16 പൗണ്ട് സമാഹരിക്കുകയുണ്ടായി. ഇതിൽ ഗിഫ്റ്റ് എയ്ഡ്  ഒഴികെ അക്കൗണ്ടിലെത്തിച്ചേർന്ന തുക കുടുംബത്തിന് കൈമാറിക്കഴിഞ്ഞു.  യുക്മ ചാരിറ്റി ഫൗണ്ടേഷൻ അപ്പീലിന് അകമഴിഞ്ഞ് പിന്തുണ നല്കിയ എല്ലാവർക്കും യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡ് നന്ദി അറിയിച്ചു.

മൃതസംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-

OUR LADY OF THE ANGELS & St. PETER IN CHAINS,

106 HARTSHILL ROAD,

STOKE ON TRENT,

ST4 7LT.
സിമിത്തേരിയുടെ വിലാസം:

BADGER AVENUE,

CREWE,CW1 3JG.

സംസ്കാര ശുശ്രൂഷകൾ  താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more