1 GBP = 104.49

മൂന്ന് വയസ്സുകാരനായ പിഞ്ചു കുഞ്ഞിനെതിരെ ആസിഡ് ആക്രമണം; മൂന്ന് യുവാക്കളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

മൂന്ന് വയസ്സുകാരനായ പിഞ്ചു കുഞ്ഞിനെതിരെ ആസിഡ് ആക്രമണം; മൂന്ന് യുവാക്കളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

വോർസ്റ്റർ: വോസ്റ്റർഷെയറിൽ നടന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യം. മൂന്ന് വയസ്സുകാരനായ പിഞ്ചു കുഞ്ഞിന് നേരെയാണ് നാരാധമന്മാർ ആസിഡ് ആക്രമണം നടത്തിയത്. ശനിയാഴ്ച്ചയാണ് കുടുംബം ഷോപ്പിംഗ് നടത്തവേ പുഷ് ചെയറിൽ ഇരിക്കുകയായിരുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. മുഖത്തും കയ്യിലും ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കുഞ്ഞിനേയും വാരിപ്പിടിച്ച് ഷോപ്പിംഗ് മാളിന് മുന്നിലിരുന്ന് നിലവിളിച്ച അമ്മയുടെ ദുഃഖം കണ്ടു നിന്നവരെയും കണ്ണീരണിയിച്ചു. തന്റെ കുഞ്ഞിനോട് എന്തിനിത് ചെയ്തുവെന്ന് നിലവിളിച്ച് കൊണ്ടാണ് അമ്മയുടെ കരച്ചിൽ. പോലീസും പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു.

അതേസമയം പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിയിട്ടുണ്ട്. സംഭവസമയത്ത് കുഞ്ഞിനടുത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നടത്തിയ പരിശോധനയിൽ സംഭവം നടക്കുന്ന സമയത്ത് കുഞ്ഞു ഇരുന്ന പുഷ് ചെയറിന് സമീപം മൂന്ന് യുവാക്കളും നിൽക്കുന്നതായും, ഉടൻ തന്നെ പുറത്തേക്ക് ഓടി പോകുന്നതും കാണാം. ഇവരുടെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ പോലീസിൽ ബന്ധപ്പെടണമെന്നും അഭ്യർത്ഥിക്കുന്നു.

ടാലോ ഹില്ലിലെ ഹോം ബാർഗെയിൻസ് ഷോപ്പിലാണ് സംഭവം നടന്നത്. വംശീയ ആക്രമണമാണോ എന്നതും സംശയമുണർത്തുന്നുണ്ട്. തീവ്ര വലുതുപക്ഷക്കാരായ ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ മാർച്ചും അന്ന് വോസ്റ്ററിൽ നടന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വോർസ്റ്ററിൽ നിന്നും 39 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more