1 GBP = 104.63
breaking news

ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ റെയിൽവേ ദേശസാൽക്കരിക്കുമെന്ന് പാർട്ടി

ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ റെയിൽവേ ദേശസാൽക്കരിക്കുമെന്ന് പാർട്ടി

ലണ്ടൻ: തിരഞ്ഞെടുക്കപ്പെട്ടാൽ അഞ്ച് വർഷത്തിനുള്ളിൽ മിക്ക പാസഞ്ചർ റെയിൽ സർവീസുകളും ദേശസാൽക്കരിക്കുമെന്ന് ലേബർ പാർട്ടി. കരാർ കാലഹരണപ്പെടുന്നതിനാൽ യാത്രക്കാരുടെ സേവനങ്ങൾ പൊതു നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന് പ്രതിജ്ഞ പാലിക്കുമെന്ന് പാർട്ടി പറയുന്നു. എന്നാൽ സ്വകാര്യ മേഖലയ്ക്ക് റെയിൽ സർവീസുകളെ മെച്ചപ്പെടുത്താൻ കൂടുതൽ പങ്കു വഹിക്കാനാവുമെന്നും പാർട്ടി വിശദമാക്കുന്നു.

ട്രെയിൻ കാലതാമസത്തിനുള്ള റീഫണ്ടുകളും മെച്ചപ്പെട്ട ഇൻ്റർനെറ്റ് കണക്ഷനുകളും മറ്റ് റെയിൽവേ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം ലേബറിന്റെ പദ്ധതികൾ അർത്ഥശൂന്യവും ഫണ്ടില്ലാത്തതുമാണെന്ന് റെയിൽവേ മന്ത്രി ഹ്യൂ മെറിമാൻ പറഞ്ഞു. ഫണ്ട് കണ്ടെത്താനാകാതെ ജനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റെയിൽവേ മേഖലയിൽ സ്വകാര്യമേഖലയ്ക്ക് ഇനിയും പങ്കുണ്ടായിരിക്കുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്ഗ് പറഞ്ഞു. തൻ്റെ പാർട്ടി ആദർശവാദികൾ അല്ലെന്നും സ്വകാര്യ കമ്പനികളെ ഉപയോഗിക്കുന്നത് ശരിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഹൾ ട്രെയിനുകളും ലുമോയും പോലുള്ള സ്വകാര്യമായി ധനസഹായം നൽകുന്ന ഓപ്പൺ ആക്സസ് ഓപ്പറേറ്റർമാരെ തുടരാൻ ലേബർ അനുവദിക്കും. ഓപ്പൺ ആക്‌സസ് ഓപ്പറേറ്റർമാർ നിലവിൽ താരതമ്യേന വളരെ ചെറിയ സേവനങ്ങളാണ് നടത്തുന്നത്. റെയിൽ ചരക്ക് കമ്പനികളെയോ റോളിംഗ് സ്റ്റോക്ക് കമ്പനികളെയോ ദേശസാൽക്കരിക്കാൻ പദ്ധതിയിടുന്നില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more