ആവേശപ്പോരാട്ടത്തിനൊടുവില്‍ പോര്‍ട്ട്സ്മൗത്ത് ചാമ്പ്യന്മാര്, തൊട്ട് പിന്നിൽ സീമ ഈസ്റ്റ്ബോണ്‍, കെ.സി.ഡബ്ല്യു.എ ക്രോയിഡോണ്‍; സൗത്ത് ഈസ്റ്റ് റീജണല്‍ കലാമേളയില്‍ സഹോദരന്മാര് കലാപ്രതിഭകള്‍, കലാതിലകപ്പട്ടം കിഡ്സ് വിഭാഗത്തില്‍
“യുക്മ കലാമേള 2019″ലെ ആദ്യ റീജിയണല്‍ കലാമേളകളിലൊന്നായ സൗത്ത് ഈസ്റ്റ് കലാമേളയില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ മലയാളി അസോസിയേഷന് ഓഫ് പോര്‍ട്ട്സ്മൗത്ത് തുടര്‍ച്ചയായ രണ്ടാം തവണയും റീജിയണല്‍ കലാമേള ചാമ്പ്യന്മാരായി. വിജയം തേടിയെത്തിയ പോര്‍ട്ട്സ്മൗത്തിനെ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ (സീമ ഈസ്റ്റ്ബോണ്‍) ചുണക്കുട്ടികള്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്. മാപ് പോര്‍ട്ട്സ്മൗത്ത് 114 പോയിന്റുകള്‍ നേടിയപ്പോള്‍ 108 പോയിന്റുകള്‍ നേടി സീമ ഈസ്റ്റ്ബോണ്‍ രണ്ടാമതെത്തി. കെ.സി.ഡബ്ല്യു.എ ക്രോയിഡോണ്‍ 70 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തെത്തി. ഡോര്‍സെറ്റ് കേരളാ കമ്മ്യുുണിറ്റിയ്ക്ക് 59 പോയിന്റും കന്നിയങ്കത്തിനിറങ്ങിയ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന് ചുരുങ്ങിയ സമയത്തിനുള്ളിലും മികവുറ്റ പ്രതിഭകളെ രംഗത്തിറക്കി 14 പോയിന്റും നേടി. മത്സരത്തിനെത്തിയ മറ്റ് പത്തിലധികം വരുന്ന അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.
ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള കൊച്ചുമിടുക്കി ഇവാന ജെറിനാണ് കലാതിലകം. കിഡ്സ് വിഭാഗത്തില്‍ മത്സരിച്ച ഇവാന മറ്റുള്ളവരെയെല്ലാം പിന്നിലാക്കി നേടിയ 16 പോയിന്റുകളാണ് കലാതിലകപ്പട്ടം സ്വന്തമാക്കുവാന്‍ സാഹയിച്ചത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന് (സീമ ഈസ്റ്റ്ബോണ്‍) നിന്നുമെത്തിയ സഹോദരന്മാരായ മാത്യു പ്രകാശും മൈക്കിള്‍ പ്രകാശും കലാപ്രതിഭാ പട്ടം പങ്കിട്ടെടുത്തു.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്:
കിഡ്സ്: ഇവാന ജെറിന് (ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി)
സബ് ജൂനിയേഴ്സ്: നീമ സജി (മലയാളി അസോസിയേഷന് ഓഫ് പോര്‍ട്ട്സ്മൗത്ത്)
ജൂനിയേഴ്സ്: ഷെല്ലി മേരി തോമസ് (സീമ, ഈസ്റ്റ്ബോണ്‍)
സീനിയേഴ്സ്: ജെയ്നി ജോബി (സീമ, ഈസ്റ്റ്ബോണ്‍)
സൗത്ത് ഈസ്റ്റ് റീജിയന്റെ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം അങ്കമാലിയുടെ പ്രിയങ്കരനായ ജനപ്രതിനിധി ശ്രീ റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രാഹമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജോ. ട്രഷറര്‍ ടിറ്റോ തോമസ്, സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ യുക്മ നേതാക്കളായ, സുജു ജോസഫ്, സി.എ ജോസഫ്, ജെയ്സണ്‍ ജോര്‍ജ്, എബ്രാഹം ജോസ് എന്നിവര്‍ പങ്കെടുത്തു. ടോമി തോമസ് (റെഡ്ഡിങ്
സ്വാഗതവും ഷാജി തോമസ് (ഡോര്‍സെറ്റ്) നന്ദിയും രേഖപ്പെടുത്തി.
വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിന് വിശിഷ്ടാതിഥിയായെത്തിയത് മലയാളി സിനിമാതാരവും ചലച്ചിത്ര നിര്‍മ്മതാവും വിതരണക്കാരനുമായ ശ്രീ. ഉണ്ണി ശിവപാല്‍ ആയിരുന്നു.
click on malayalam character to switch languages