1 GBP = 104.49

മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം; ക്ലിഫ് ഹൗസിലടക്കം കനത്ത സുരക്ഷ

മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം; ക്ലിഫ് ഹൗസിലടക്കം കനത്ത സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പിന്നാലെ ഭീഷണിയുമായി വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു.

മൂന്നു ദിവസം മുന്‍പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ മൊഴി.
കസ്റ്റഡിയിലെടുത്ത ആളുടെ മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. മുഖ്യ മന്ത്രിക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ ക്ലിഫ് ഹൗസിനടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊറോണ വ്യാപനം ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് സെപ്റ്റംബര്‍ 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 1000ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. ഒരാഴ്ച്ചക്കിടയില്‍ 6000ത്തില്‍ അധികം ആളുകള്‍ക്കാണ് തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചത്. രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ആശുപത്രി കിടക്കകള്‍ ഇല്ലാത്തതും ആരോഗ്യ പ്രവര്‍ത്തകര്‍ക്കര്‍ക്ക് രോഗം ബാധിക്കുന്നതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more