1 GBP = 104.49

ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ച്; സഖ്യത്തിന് സോണിയയുടെ അംഗീകാരം

ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ച്; സഖ്യത്തിന് സോണിയയുടെ അംഗീകാരം

ഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

അധിര്‍ ചൗധരി പറയുന്നു: ‘പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി ഇന്ന് അംഗീകാരം നല്‍കി’.

ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പാര്‍ട്ടികള്‍ ഉടന്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കും. ഇടതുപാര്‍ട്ടികളുമായി സഖ്യം വേണമെന്ന നിലപാട് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം നേരത്തെ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം സോണിയ ഗാന്ധി എടുക്കട്ടെയെന്ന നിലപാടിലായിരുന്നു രാഹുല്‍.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ സിപിഐഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരുന്നു. വോട്ടിനിട്ടാണ് സിപിഐഎം കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് സഖ്യമാകാമെന്ന ധാരണയിലെത്തിയത്. എട്ട് അംഗങ്ങള്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നിരുന്നു. തീരുമാനത്തെ കേരള ഘടകവും എതിര്‍ത്തിരുന്നില്ല. 2016ല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം സംസ്ഥാന കമ്മിറ്റിയ്ക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും നിര്‍ദേശം കേന്ദ്രനേതൃത്വം അംഗീകരിച്ചിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more