1 GBP = 104.49

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. പത്ത് ദിവസമായി തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. ധനവിനിയോഗ ബില്ല് ഉള്‍പ്പെടെ മൂന്ന് ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കിയ ശേഷമാണ് സഭ പിരിഞ്ഞത്.

ചോദ്യോത്തരവേള ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്ക റുടെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. ശബരിമലയില്‍ പ്രഖ്യാ പിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുള്‍പ്പെടെ ഉന്നയിച്ച് നിയമസഭക്ക് മുന്നിലാണ് മൂന്ന് എം.എല്‍.എമാര്‍ നിരാഹാരമിരിക്കുന്നത്. അതേസമയം സഭ തടസപ്പെടുത്തുന്ന നടപടി ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more