1 GBP = 104.54
breaking news

കര്‍ണ്ണാടകയില്‍ വിജയം ഉറപ്പ്: കോണ്‍ഗ്രസ് എല്ലാ വാഗ്ദാനങ്ങളും പാലിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി

കര്‍ണ്ണാടകയില്‍ വിജയം ഉറപ്പ്: കോണ്‍ഗ്രസ് എല്ലാ വാഗ്ദാനങ്ങളും പാലിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി

ബംഗളുരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തുടരും. കാരണം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഞങ്ങളുടെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്, ബിജെപി സര്‍ക്കാരിനൊപ്പം പണവും മാധ്യമങ്ങളും ഉണ്ടെങ്കില്‍ കോണ്‍ഗ്രസിനൊപ്പം ഇവിടുത്തെ ജനങ്ങളുണ്ട്. സംസ്ഥാനത്തെ ഭരണനേട്ടം തന്നെയാണ് അതിന് കാരണം. കര്‍ണ്ണാടകയില്‍ പൊതുറാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം 2013 ലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്ന് ആവര്‍ത്തിച്ച രാഹുല്‍ സിദ്ധരാമയ്യ തന്നെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തില്‍ കര്‍ണ്ണാടക മോഡല്‍ ഭരണം മാറുമെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെയാണ് വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതെന്നും ഭരണം നടത്തേണ്ടതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടുപഠിക്കണം. 2014 പൊതുതെരഞ്ഞെടുപ്പില്‍ മോദി പറഞ്ഞതെല്ലാം വെറും വാഗ്ദാനങ്ങളായി അവശേഷിക്കുന്നു. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം സിദ്ധരാമയ്യ ചെയ്ത് കാണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more