1 GBP =
breaking news

മാഞ്ചസ്റ്റർ ഉത്സവ ലഹരിയിൽ…. ദുക്റാന തിരുനാളിന് കൊടിയേറി; പ്രസുദേന്തി വാഴ്ചയും, ഉല്പന്ന ലേലവുമായി തുടക്കം…

മാഞ്ചസ്റ്റർ ഉത്സവ ലഹരിയിൽ…. ദുക്റാന തിരുനാളിന് കൊടിയേറി; പ്രസുദേന്തി വാഴ്ചയും, ഉല്പന്ന ലേലവുമായി തുടക്കം…

അലക്സ് വർഗ്ഗീസ്

മാഞ്ചസ്റ്റർ:-   യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാർ തോമാശ്ലീഹായുടെയും, വി. അൽഫോൻസയുടെയും നാമധേയത്തിലുള്ള യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിലുള്ള  മാഞ്ചസ്റ്റർ  ദുക്റാന തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഷ്രൂസ്ബറി  രൂപതാ മെത്രാൻ ബിഷപ്പ് മാർക്ക് ഡേവിസ് ഇന്നലെ വൈകുന്നേരം 4 മണിക്ക്  നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി   കൊടിയേറ്റി. നേരത്തേ ഗിൽഡ് റൂമിൽ നിന്നും പ്രദക്ഷിണം ആരംഭിച്ചു. ബിഷച്ച് മാർക്ക് ഡേവിസിനെയും, ജനറാൾ ഫാ.മൈക്കൾ ഗാനൻ, ഫാ.നിക്ക്, ഫാ. ക്രിസ്, എന്നിവരുപ്പെടുന്ന   വിശിഷ്ട വ്യക്തികളെ  പ്രസുദേന്തിമാർ,  അൾത്താര സംഘം, വിമൻസ് ഫോറം, ഇടവകാംഗങ്ങൾ എന്നിവർ മുത്തുക്കുടകളുമായി  സ്വീകരിച്ചാനയിച്ചു. ഇടവക വികാരി റവ ഫാ ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനകളെ തുടർന്ന് ബിഷപ്പ് മാർക്ക് ഒരാഴ്ച നീളുന്ന തിരുനാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തിരുനാളിന് കൊടിയേറ്റി.
ദേവാലയത്തിൽ നല്കിയ ഹൃസ്വ സന്ദേശത്തിൽ സീറോ മലബാർ വിശ്വാസി സമൂഹത്തിന്റെ മാതൃകാപരമായ പ്രവർത്തികളെ ബിഷപ്പ് അഭിനന്ദിച്ചു. തുടർന്ന് പുതിയതായി ചുമതലയേറ്റ ഫാ.ജോസ് അഞ്ചാനിക്കലിനെ ബൊക്കെ നൽകി തന്റെ രൂപതയിലേക്ക് സ്വീകരിച്ചു. തന്നെ രൂപതയിലേക്ക് സ്വീകരിച്ച ബിഷപ്പിന് വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി പറഞ്ഞു.
തുടർന്ന് പ്രസുദേന്തി വാഴ്ചയും പിന്നീട്  നടന്ന ആഘോഷപൂർവ്വമായ ദിവ്യബലിക്ക് ഫാ.ജോസ് അഞ്ചാനിക്കൽ നേതൃത്വം നൽകി. ദിവ്യബലിക്ക് ശേഷം  അഞ്ചാനിക്കൽ അച്ചൻ തന്നെ എഴുതിയ വി.അൽഫോൻസാമ്മയുടെ നൊവേനയും ഉണ്ടായിരുന്നു. ദിവ്യബലിക്ക് ശേഷം കൊടിയേറ്റ ദിവസത്തെ പ്രത്യേകതയായ ഉല്പന്നലേലം നടന്നു.
ഉല്പന്നലേലത്തിൽ  എല്ലാവരും വലിയ ആവേശത്തോടെയാണ് സഹകരിച്ചത്.
 പ്രധാന തിരുനാൾ   ജൂലൈ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്  ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കും.  ഇന്ന് (തിങ്കൾ) മുതൽ   എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വിഥിൻഷോ സെൻറ്.ആൻറണീസ് ദേവാലയത്തിൽ   വിവിധ റീത്തിലുള്ള ദിവ്യബലിയും വി.അൽഫോസാമ്മയുടെ നൊവേനയും തിരുനാൾ ദിവസം വരെ ഉണ്ടായിരിക്കും.
ഇന്ന് തിങ്കളാഴ്ച (ജൂൺ 25) വൈകുന്നേരം 6 മണിക്ക് വിഥിൻഷോ സെൻറ്. ആൻറണീസ് ദേവാലയത്തിൽ  റവ.ഫാ. സാജൻ നെട്ടപൊങ്ങും, നാളെ ചൊവ്വാഴ്ച (ജൂൺ 26) റവ.ഫാ.ജോസ് അഞ്ചാനിക്കലും, 27 ന് ബുധനാഴ്ച റവ.ഫാ.മാത്യു കരിയിലക്കുളവും സീറോ മലബാർ റീത്തിൽ ദിവ്യബലിയർപ്പിക്കും.
28 ന് വ്യാഴാഴ്ച സീറോ മലങ്കര ചാപ്ലയിൻ റവ.ഫാ.രഞ്ജിത്ത് മoത്തിറമ്പിൽ മലങ്കര റീത്തിലും,  29 വെള്ളിയാഴ്ച റവ.ഫാ.ജിനോ അരീക്കാട്ട് സീറോ മലബാർ റീത്തിലും ദിവ്യബലി അർപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണിക്കായിരിക്കും തിരുക്കർമ്മങ്ങൾ ആരംഭിക്കുക. 30 ന് ശനിയാഴ്ച രാവിലെ 10 ന്   സെന്റ്. ആന്റണീസ് ഇടവക വികാരി റവ.ഫാ. നിക്ക് കേൻ ഇംഗ്ലീഷിൽ ദിവ്യബലിയർപ്പിക്കും. എല്ലാ ദിവസവും മദ്ധ്യസ്ഥ പ്രാർത്ഥനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാളിനോടനുബന്ധിച്ച്   ജൂൺ 30 ശനിയാഴ്ച വൈകുന്നേരം അനുഗ്രഹീത ഗായകനായ ഫാ. വിൽസൻ മേച്ചേരി നയിക്കുന്ന ഗാനമേള വിഥിൻഷോ ഫോറം സെന്ററിൽ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമി അവാർഡ് ജേതാവായ പ്രശസ്ത വയലിനിസ്റ്റ് ശ്രീ. മനോജ് ജോർജ്, ജോബ് സജോവ് (കീബോർഡ്) അഷീറ്റാ സേവ്യർ    എന്നിവർ നയിക്കുന്ന ലൈവ്  ഓർക്കസ്ട്ര ഗാനമേളയുടെ പ്രത്യേകതയായിരിക്കും.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ ഒന്നിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ സെന്റ്. ആൻറണീസ് ദേവാലയത്തിൽ  അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന്റെ മുഖ്യ ആകർഷണമായ ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിൽ  വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കൊപ്പം
പൊൻ – വെള്ളിക്കുരിശുകളും,  ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകൾ, വിവിധ നിറത്തിലുള്ള കൊടികൾ, മുത്തുക്കുടകൾ എന്നിവയെല്ലാം  ഉണ്ടായിരിക്കും.
മാഞ്ചസ്റ്റർ വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന    പ്രദക്ഷിണത്തിൽ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ്  റോഡുകളിൽ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്.
 എല്ലാവർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച നടത്തിയിരുന്ന മാഞ്ചസ്റ്റർ തിരുനാൾ  ഈ വർഷം ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് നടത്തുന്നത് എന്ന കാര്യം  ഏവരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നു.  പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം കുർബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീർവാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് പാച്ചോർ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
യു കെയിൽ ആദ്യമായി സീറോ മലബാർ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു.
 “യു കെയിലെ മലയാറ്റൂർ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നാടിന്റെ നിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങൾ എല്ലാവർഷവും ഒത്ത് ചേരാറുണ്ട്. തിരുന്നാളിൽ സംബന്ധിക്കാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ തിരുന്നാളാഘോഷകൾക്ക് നേതൃത്വം കൊടുക്കുന്നു. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
ബിജു ആന്റണി      – O7809295451,
സുനിൽ കോച്ചേരി – O7414842481,
ടിങ്കിൾ ഈപ്പൻ        – 07988428996
ദേവാലയത്തിന്റെ വിലാസം:-
ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.
ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:-
FORUM  CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more