1 GBP =

ന്യൂ കാസിൽ മലയാളികൾ കേരളപ്പിറവി ആഘോഷിച്ചു…

ന്യൂ കാസിൽ മലയാളികൾ കേരളപ്പിറവി ആഘോഷിച്ചു…

അലക്സ് വർഗീസ്
ന്യൂ കാസിൽ:- മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ( മാൻ ) ആഭിമുഖ്യത്തിൽ ന്യൂ കാസിൽ മലയാളികൾ കേരള പിറവി ആഘോഷിച്ചു .കേരളവേഷ ധാരികൾ ആയി എത്തിയ മുഴുവൻ അസോസിയേഷൻ കുടുംബ അംഗങ്ങളും പങ്കെടുത്ത കേരളപിറവി ആഘോഷങ്ങൾ എല്ലാവരിലും ഗൃഹാതുരത്വം ഉയർത്തി , ഐക്യ കേരളം രൂപീകൃതമായതിന്റെ അറുപത്തി ഒന്നാം പിറന്നാൾ ആഘോഷിക്കുമ്പോൾ പ്രവാസി നാട്ടിലും , മലയാളവും , കേരള സംസ്കാരവും ഉയർത്തിപിടിക്കുവാൻ ഉതകുന്ന കർമ്മ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാൻ മാൻ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ഉണ്ടാകുമെന്നു അംഗങ്ങൾ പ്രതിജ്ഞ എടുത്തു . കേരളത്തനിമയാർന്ന വിവിധ കലാപരിപാടികൾ , തിരുവാതിര ഉൾപ്പടെ ഉള്ള നാടൻ കലാരൂപങ്ങൾ തുടങ്ങിയവയും പരിപാടികൾക്ക് മിഴിവേകി .അസോസിയേഷനിലെ കുട്ടികൾ ഉൾപ്പടെ കേരള തനിമയാർന്ന വേഷ വിധാനങ്ങളുമായാണ് ആഘോഷ പരിപാടികൾക്കെത്തിയത് .


Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more