1 GBP = 104.49

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതൽ….

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ നോമ്പുകാല കുടുംബ നവീകരണ ധ്യാനം ഇന്ന് മുതൽ….

ഫിലിപ്പ് കണ്ടോത്ത്

“അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശു ക്രിസ്തുവിൽ കാത്തു കൊള്ളും”. (ഫിലി, 4 :7 )

ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തിൽ നോമ്പുകാല നവീകരണ ധ്യാനം സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ ഫെബ്രുവരി 16 മുതൽ മാർച്ച് 25 വരെ വിവിധ കുർബാന സെന്ററുകളിലായി നടത്തും, പ്രശസ്ത വചന പ്രഘോഷകനും ബൈബിൾ പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും കുരിയംഗവുമായ ഫാ. ടോണി പഴയകളം CST യും വേൾഡ് മിഷൻ പീസ് സ്ഥാപകനും ചെയർമാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫനും ചേർന്ന് ധ്യാനം നയിക്കും.

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ എല്ലാവർക്കും ഒരു ധ്യാനം ലഭ്യമാക്കുക എന്ന രീതിയിൽ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം 13 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു . നമ്മുടെ കാർട്ടാവ് ഈശോമിശിഹ തന്റെ പീഡാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും നേടിയ രക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പ്. ഉത്‌ഥാനത്തിന്റെ മഹത്വം നമുക്ക് നേടി തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോട് ചേർത്തു പിടിച്ചു നമുക്ക് ധ്യാനിക്കാം.

ഈ ധ്യാനങ്ങളിൽ ഒന്നിലെങ്കിലും പങ്കെടുത്തു പരിശുദ്ധാത്മാവിന്റെ വര്ധന ഫലങ്ങളാൽ അഭിഷേകിതരാകാനും വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹത്താൽ നിറയുവാനുമായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ട് CST എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

ധ്യാന വിവരങ്ങൾ താഴെ പറയുംപ്രകാരമാണ്:-

പ്ലൈമൊത്ത് – ഫെബ്രുവരി 16 – 17

എക്സിറ്റർ – ഫെബ്രുവരി 16 – 17

സ്വാൻസി – ഫെബ്രുവരി 19 – 20

ന്യൂപോർട്ട് – ഫെബ്രുവരി 24 – 25

ബാത്ത് – മാർച്ച് 2

ഗ്ലോസ്റ്റർ – മാർച്ച് 3 -4

ടോണ്ടൻ – മാർച്ച് 10 -11

സ്വിണ്ടൻ – മാർച്ച് 10

കാർഡിഫ് – മാർച്ച് 16 -17

വെസ്റ്റേൺ സൂപ്പർമെർ – മാർച്ച് 20 -21

ബ്രിസ്റ്റോൾ _ മാർച്ച് 23 -24

യോവിൽ – മാർച്ച് 25

കൂടുതൽ വിവരങ്ങൾക്ക്:

ഫിലിപ്പ് കണ്ടോത്ത് 07703063636

റോയി സെബാസ്റ്റ്യൻ 07862701046 ,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more