അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഒരു രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ കൈക്കൂലി നല്‍കിയതായി ആരോപണം


അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഒരു രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ കൈക്കൂലി നല്‍കിയതായി ആരോപണം

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ കൈക്കൂലിയായി നല്‍കിയതായി ആരോപണം. ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മിഷേലിന്റെ ഡയറിയില്‍ നിന്നുള്ള വിവരങ്ങള്‍ ഇന്ത്യാ ടുഡേയാണ് പുറത്ത് വിട്ടിരിക്കുന്നത്. മിഷേലിന്റെ സ്വകാര്യ ഡയറി ഇമെയിലുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് ഇന്ത്യാടുഡേ പുറത്തുവിട്ടിരിക്കുന്നത്.

മൊത്തം 450 കോടി രൂപയോളം വിവിധ രാഷ്ട്രീയനേതാക്കള്‍ക്ക് നല്‍കിയെന്നും ഡയറിയില്‍ പറയുന്നു. 2010 ലാണ് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനായി ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയില്‍ നിന്നും 12 എ.ഡബ്ല്യൂ 101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് അഴിമതി ആരോപണം ഉയര്‍ന്നതോടെ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കി.

യുപിഎ ഭരണകാലത്തെ ഈ ഇടപാടിന്റെ പേരില്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്ത് പിന്നീട് സിബിഐയ്ക്ക് കൈമാറിയ ക്രിസ്റ്റ്യന്‍ മിഷേലിന്റെ സ്വകാര്യ രേഖകളില്‍ ആഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക 52 മില്യണ്‍ ഡോളര്‍ കൈക്കൂലിയ്ക്കായി മാറ്റിവച്ചതായി വ്യക്തമാക്കിയിരുന്നു. കരാര്‍ യാഥാര്‍ത്ഥ്യമാക്കാനായിട്ടാണ് മിഷേലിനെ കമ്പനി ഇടനിലക്കാരനാക്കിയത്. തുടര്‍ന്ന് കരാര്‍ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ മിഷേല്‍ ഇമെയില്‍, ഫാക്‌സ് വഴി ബ്രിട്ടീഷ് കമ്പനിയെ അറിയിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates