1 GBP = 102.92
breaking news

ഫേസ്ബുക്ക് വിവര ചോർച്ചയിൽ യു.എസ് സെനറ്റിൽ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് വിവര ചോർച്ചയിൽ യു.എസ് സെനറ്റിൽ മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: വിവരങ്ങള്‍ ചോര്‍ന്നതിന് അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുൻപാകെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞു. വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തത് തന്‍റെ തെറ്റാണ്. ഇതില്‍ ക്ഷമ ചോദിക്കുന്നു. ദോഷകരമായി ഫേസ്ബുക്കിനെ ഉപയോഗിക്കാം എന്നത് ഗൗരവമായി എടുത്തില്ല എന്നും സക്കർബർഗ് പറഞ്ഞു.

ഏഴുപേജുള്ള സാക്ഷ്യപത്രത്തിലാണ് ഫേസ്‍ബുക്ക് മേധാവി കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്നും സെനറ്റിലെ മറ്റൊരു സമിതിക്ക് മുമ്പാകെ സക്കര്‍ബര്‍ഗ് ഹാജരായി വിശദീകരണം നല്‍കും. യു.എസ് സെനറ്റർമാർ ചോദിച്ച ചോദ്യങ്ങളോട് സക്കർബർഗ് ഉത്തരം പറഞ്ഞു.

ഇന്ത്യ, ഹംഗറി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്ന് തനിക്കറിയാമെന്നും സക്കർബർഗ് പറഞ്ഞു. 2015ല്‍ തന്നെ കേംബ്രിഡ്ജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് അവര്‍ പറഞ്ഞത് വിശ്വസിച്ചുപോയതുകൊണ്ടാണ് തെറ്റ് സംഭവിച്ചതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more