1 GBP = 104.22
breaking news

സൗത്ത്‌പോർട്ട് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെസ്റ്റിവൽ സോർബ് അപകടത്തിൽ മലയാളി ബാലന് ഗുരുതര പരിക്ക്

സൗത്ത്‌പോർട്ട് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെസ്റ്റിവൽ സോർബ് അപകടത്തിൽ മലയാളി ബാലന് ഗുരുതര പരിക്ക്

സൗത്ത്‌പോർട്ടിലെ വിക്ടോറിയ പാർക്കിൽ നടന്ന ഫുഡ് ആൻഡ് ഡ്രിങ്ക് ഫെസ്റ്റിവലിൽ സോർബ് ബോളിൽ (എയർ ബലൂൺ) കളിക്കുകയായിരുന്ന ഒൻപത് വയസ്സുകാരനായ മലയാളി ബാലന് ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കുട്ടി സോർബിനുള്ളിൽ ഉണ്ടായിരുന്നതും അപകടത്തിപ്പെടുന്നതും.ചെറിയ ഇൻഫ്ളേറ്റബിൾ പൂളിൽ ഒരുക്കിയിരുന്ന സോർബ് ബോൾ അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ കാറ്റിൽ ഉയർന്ന് പൊങ്ങുകയും താഴേക്ക് പതിക്കുകയുമായിരുന്നു. താഴേക്ക് പതിച്ച ആഘാതത്തിലാണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്.

സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ പോലീസും അത്യാഹിത വിഭാഗവും, കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ കാരണം പോലീസ് അന്വേഷിക്കുകയാണ്. രണ്ടാമത്തെ സോർബ് ബോളും വായുവിലേക്ക് ഉയർന്നെങ്കിലും ഉള്ളിലെ കുട്ടിക്ക് പരിക്കില്ലായിരുന്നുവെന്ന് സേന അറിയിച്ചു.

സൗത്ത്‌പോർട്ട് ഫ്ലവർ ഷോയുടെ ഭാഗമായി വിക്ടോറിയ പാർക്ക് ഈ വാരാന്ത്യത്തിൽ സൗത്ത്‌പോർട്ട് ഫുഡ് ആൻഡ് ഡ്രിങ്ക് ഫെസ്റ്റിവൽ നടത്തുകയായിരുന്നു. പരിപാടിയിൽ കുട്ടികൾക്കുള്ള ഇൻഫ്‌ലാറ്റബിൾസ്, വാട്ടർ വാക്കറുകൾ, സ്ലൈഡുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. വാർഷിക പരിപാടിയിൽ മുഴുവൻ ചൂടുള്ള കാലാവസ്ഥ കൂടിയായതോടെ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more