1 GBP = 103.12

യുഗപുരുഷ്’ 1032 വേദികൾ പിന്നിട്ട് ബ്രിട്ടന്റെ മണ്ണിലേക്ക്; ജനുവരി 19മുതൽ ഫെബ്രുവരി 4 വരെ യുകെയിലങ്ങോളമിങ്ങോളം വിവിധ വേദികളിൽ

യുഗപുരുഷ്’ 1032 വേദികൾ പിന്നിട്ട് ബ്രിട്ടന്റെ മണ്ണിലേക്ക്; ജനുവരി 19മുതൽ ഫെബ്രുവരി 4 വരെ യുകെയിലങ്ങോളമിങ്ങോളം വിവിധ വേദികളിൽ

ലണ്ടൻ: ചരിത്രത്തിൽ രേഖപ്പെടുത്താത്ത ഒരു കഥയെ ആസ്പദമാക്കിയുള്ള ചരിത്ര നാടകം യുഗപുരുഷ് 1032 വേദികൾ പിന്നിട്ട് ബ്രിട്ടന്റെ മണ്ണിലെത്തുന്നു. മഹാത്മാ ഗാന്ധിയുടെ എഴുപതാം ചരമവാർഷികം പ്രമാണിച്ച് പുറത്തിറക്കിയ നാടകം ഇതിനകം തന്നെ ലോക ശ്രദ്ധ നേടിയിരുന്നു. അഹിംസാ സിദ്ധാന്തത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ സഹനശക്തിയും ഇച്ഛാശക്തിയും ലോക നേതാക്കൾക്ക് പോലും പ്രചോദനമായിട്ടുണ്ട്. എന്നാൽ ഗാന്ധിജിക്ക് പ്രചോദനമായത് ആര് എന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.

ഇന്ത്യയിൽത്തന്നെ പന്ത്രണ്ട് മാസത്തിനിടക്ക് ആയിരത്തിലധികം വേദികളിലാണ് നാടകം അരങ്ങേറിയത്. അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണികളുടെ പ്രശംസ ഏറ്റു വാങ്ങിയാണ് നാടക സംഘം യുകെയിലെത്തുന്നത്. യുകെ – ഇന്ത്യ സാംസ്കാരിക വർഷമായി ആചരിക്കുന്ന ഈ കാലയളവിൽ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് യുകെയിൽ നാടകം അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് ടൈറ്റിലിൽ അവതരിപ്പിക്കുന്ന നാടകം ലണ്ടൻ, ഓക്സ്ഫോർഡ്, ബിർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലെസ്റ്റർ തുടങ്ങിയ നഗരങ്ങളിൽ പത്തോളം വേദികളിലാണ് നാടകം അരങ്ങേറുക.

ശ്രീമദ് രജ്‌ചന്ദ്ര മിഷൻ എന്ന ചാരിറ്റബിൾ സംഘടനയാണ് നാടകത്തിന്റെ അണിയറ ശില്പികൾ. ഇതിനകം തന്നെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ നാടകത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ സൗത്ത് ഗുജറാത്തിലെ ധർമ്മപൂരിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഉതകുന്ന തരത്തിൽ, 250 കിടക്കകളുള്ള ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

നാടകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.yugpurush.org/uk എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്

ടിക്കറ്റ് ഹോട്ട്ലൈൻ : 03336663366

ഇൻഫോർമേഷൻ: 07808398722

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more