1 GBP = 103.87

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ യുവജന ധ്യാനവും, യൂത്ത് ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമും സെപ്റ്റംബർ 12 ,13 തീയതികളിൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ യുവജന ധ്യാനവും, യൂത്ത് ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമും സെപ്റ്റംബർ 12 ,13 തീയതികളിൽ


പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെയുവജനങ്ങൾക്കായി രൂപതാ എസ്.എം.വൈ.എമ്മിന്റെആഭിമുഖ്യത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽയുവജന ധ്യാനവും, യൂത്ത് ട്രെയിനിങ്ങും നടത്തുന്നു. ‘എക്സോഡസ്’ എന്ന് പേര് നൽകിയിരിക്കുന്ന യൂത്ത്റിട്രീറ്റിന് ഓസ്‌ട്രേലിയയിലെ മെൽബൺ സീറോമലബാർ രൂപതയിലെ “ഹെവൻലി ഹോസ്റ്റ്സ്” ടീമാണ്നേതൃത്വം നൽകുക. യുവജനങ്ങൾക്കായുള്ള പ്രത്യേകപ്രാർഥനകാലും, പഠന പരിശീലന പരിപാടികളുംയുവജന ധ്യാനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾആയിരിക്കും ക്‌ളാസുകൾക്കും, പരിശീലനപരിപാടികൾക്കും നേതൃത്വം നൽകുന്നത്. 

രൂപതയിലെ പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ള(ജി.സി.എസ്. ഇ മുതൽ ) എല്ലാ യുവതീയുവാക്കളെയും ആണ് പന്ത്രണ്ടാം തീയതി നടക്കുന്നയുവജന ധ്യാനത്തിലേക്കു പ്രതീക്ഷിക്കുന്നത്. രാവിലെപത്തു മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ്പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. പതിമൂന്നാം തീയതിരാവിലെ പത്തു മണി മുതൽ ഉച്ചക്ക് ഒരു മണി വരെനടക്കുന്ന യൂത്ത് ട്രെയിനിങ് പ്രോഗ്രാമിൽ രൂപതയിലെവിവിധ എസ്.എം. വൈ.എം യൂണിറ്റുകളിലെയുവജനനേതാക്കളാണ് പങ്കെടുക്കുന്നത്.

ഈ രണ്ടു പ്രോഗ്രാമുകളിലും പങ്കെടുക്കുവാൻതാല്പര്യമുള്ളവർ അതാതു മിഷനുകളിലെ /ഇടവകളിലെഎസ്.എം.വൈ.എം ലീഡേഴ്‌സ് മുഖേനയോ,അനിമേറ്റേഴ്‌സ് മുഖേനയോ, വൈദികർ മുഖേനയോരെജിസ്ട്രേഷൻ നടത്തേണ്ടതാണെന്നു എസ്. എം.വൈ.എം രൂപത ഡയറക്ടർ റെവ. ഫാ. ഫാൻസ്വാപത്തിൽ അറിയിച്ചു . 

പ്രോഗ്രാമിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്കായിബന്ധപ്പെടേണ്ട നമ്പർ. Fr Fanzuva Pathil, Mob: 07309049040

https://us02web.zoom.us/webinar/register/WN_MLQ-QRZxQU-V7Jfinv78pw

ഫാ. ടോമി എടാട്ട്

പിആർഒ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more