1 GBP =
breaking news

യൂത്ത് നൈറ്റ് വിജില്‍ ; ഡോര്‍ ഓഫ് ഗ്രേസ് കണ്‍വെന്‍ഷന്‍ ; യുവജന ശുശ്രൂഷകളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഫാ സോജി ഓലിക്കല്‍

യൂത്ത് നൈറ്റ് വിജില്‍ ; ഡോര്‍ ഓഫ് ഗ്രേസ് കണ്‍വെന്‍ഷന്‍ ; യുവജന ശുശ്രൂഷകളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഫാ സോജി ഓലിക്കല്‍

കര്‍ത്താവിന്റെ കുരുന്നായാല്‍ പരിശുദ്ധാത്മാവ് ദേശത്തിന് നല്‍കിയ അത്ഭുതകരമായ ശുശ്രൂഷയാണ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ .ഈ ശുശ്രൂഷ അനേകായിരങ്ങളുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ കരുണയും സ്‌നേഹവും അത്ഭുത ശക്തിയും അനുഭവവേദ്യമാവാന്‍ ഇടയായി.
അതുപോലെ തന്നെ യുവതി യുവാക്കളുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ അഗ്നി രൂപപ്പെടുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്കായ് പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ് സെഹിയോന്‍ ടീം. കഴിഞ്ഞ നാളുകളെ കുറിച്ചോര്‍ക്കാന്‍ യുവതി യുവാക്കള്‍ ആത്മാവില്‍ വീണ്ടും ജനിക്കുവാന്‍ ശുശ്രൂഷകള്‍ കാരണമായി. എന്നാല്‍ യൂണിവേഴ്‌സിറ്റികളേയും കോളേജിനേയും കര്‍ത്താവിന്റെ ആത്മാവിനാല്‍ രൂപാന്തരപ്പെടുത്തുന്ന അത്ഭുതകരമായ ഒരു ഉണര്‍വിന്റെ നാളുകള്‍ക്കായി നിലവിളിക്കുകയാണ് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കല്‍
ഫ്രണ്ട്‌സ് ഓഫ് യൂത്ത്
കഴിഞ്ഞ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഫാ സോജി ഓലിക്കല്‍ പ്രധാന വിഷയമായ് തിരഞ്ഞെടുത്തത് യുവതി യുവാക്കളും അവര്‍ക്ക് വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ പ്രധാനവുമാണ്. യൂണിവേഴ്‌സിറ്റികളില്‍ നമ്മുടെ കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങളും പ്രലോഭനങ്ങളും പല മാതാപിതാക്കള്‍ക്കും അറിയില്ല. ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്യുന്ന നീതു പറയുന്നു” എന്റെ ക്യാമ്പസില്‍ 350 കുട്ടികളില്‍ ഞാന്‍ ഒരാള്‍ മാത്രമാണ് pro life നെ പിന്തുണയ്ക്കുന്നത്’ നിരീശ്വരത്വത്തിന്റെയും ലഹരിയുടേയും ലൈംഗീക വൈകൃതങ്ങളുടേയും നടുവില്‍ വിശ്വാസത്തിന്റെ നല്ല ഓട്ടം ഓടുവാന്‍ നമ്മുടെ കുട്ടികള്‍ക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ കോട്ടകള്‍ അനിവാര്യമാണ്. ഈ മേഖലകളിലാണ് ഫ്രണ്ട്‌സ് ഓഫ് യൂത്തിന്റെ പ്രാധാന്യം. ടീനേജ് കുട്ടികളേയും യുവതി യുവാക്കളേയും സ്‌നേഹിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ത്യാഗങ്ങള്‍ അനുഷ്ഠിക്കുവാനും തയ്യാറുള്ള മാതാപിതാക്കളുടെ വേദിയാണിത്.
ഫ്രണ്ട്‌സ് ഓഫ് യൂത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക ; സാറാമ്മ ; 07888942077
യൂത്ത് നൈറ്റ് വിജില്‍
എല്ലാ മാസത്തിന്റേയും നാലാം വെള്ളിയാഴ്ചകളില്‍ യുവജനത്തിന്റേയും നാലാം വെള്ളിയാഴ്ചകളില്‍ യുവജന ശുശ്രൂഷകളുടെ അഭിഷേകത്തിനും യുവതി യുവാക്കളുടെ നിയോഗങ്ങള്‍ക്കുമായി വി. കുര്‍ബാനയും ദിവ്യ കാരുണ്യ ആരാധനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഒരുക്കപ്പെടുന്നു. സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുന്ന ഈ പ്രാര്‍ത്ഥന മണിക്കൂറുകള്‍ ദേശങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അനുഗ്രഹത്തിന്റേയും വിടുതലിന്റേയും തിരുമണിക്കൂറുകളായി മാറും. യുവതി യുവാക്കളേയും മാതാപിതാക്കളേയും ഈ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്യുന്നു
ജെയ്മി 07859902268
രോഹിത് 07970633304
റെനി 07411358060
ഡോര്‍ഓഫ് ഗ്രേസ് യൂത്ത് കണ്‍വെന്‍ഷന്‍
കാലഘട്ടത്തിന്റെ യുവജന ശുശ്രൂഷയായി അനുഗ്രഹിക്കാന്‍ പരിശുദ്ധ ആത്മാവ് നല്‍കിയിരിക്കുന്ന ഈ ശുശ്രൂഷയ്ക്ക് തീവ്രമായ പ്രാര്‍ത്ഥനയും പരിത്യാഗങ്ങളും ഏറെ ആവശ്യമാണ്. ദൈവീകമായ സാന്നിധ്യവും പരിശുദ്ധ സാരമ ശക്തിയും ആഴത്തില്‍ അനുഭവിച്ചറിയാന്‍ കര്‍ത്താവ് നല്‍കുന്ന ഈ കണ്‍വെന്‍ഷനിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു. വിവിധ ദേശങ്ങളില്‍ മുതിര്‍ന്നവര്‍ മുന്‍കൈ എടുത്ത് യുവതി യുവാക്കളെ കൂട്ടി കൊണ്ടുവരുന്ന നാളുകള്‍ക്കായ് വിശ്വാസത്തിന്റെ കണ്ണുകള്‍ ഉര്‍ത്തി പ്രാര്‍ത്ഥിക്കുകയാണ് ഫാ സോജി ഓലിക്കലും ടീം അംഗങ്ങളും.
എല്ലാ ഭാഷക്കാര്‍ക്കുമായി ഒരുക്കപ്പെടുന്ന ഈ ദൈവ ശുശ്രൂഷ യൂണിവേഴ്‌സിറ്റികളില്‍ പ്രാര്‍ത്ഥനകളുടെ കൂട്ടായ്മയുടെ വാതിലുകള്‍ തുറക്കും.
24ാം വയസ്സില്‍ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടിയ അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ ജീവിതാനുഭവങ്ങള്‍ യുവജനങ്ങള്‍ക്ക് ആവേശമായി മാറും. ലോക സുവിശേഷ വത്കരണത്തിന് വേണ്ടി പരി. ആത്മാവ് അതിശക്തമായി ഉപയോഗിക്കുന്ന 15ാം വയസ്സില്‍ ദൈവീക ശുശ്രൂഷ ആരംഭിച്ച ബ്ര. സന്തോഷ് കാന്‍മാത്ര അഭിഷേകത്തിന്റെ അഗ്നി യുവതി യുവാക്കളിലേക്ക് ഒഴുക്കും.
സ്‌കൂള്‍ മിഷന്‍, യൂണിവേഴ്‌സിറ്റി മിഷന്‍, സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ തുടങ്ങിയ ശുശ്രൂഷകളിലൂടെ അനേകം യുവതി യുവാക്കള്‍ തങ്ങളുടെ കഴിവുകളും സമയവും ദൈവ രാജ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു.
എപ്രകാരം ഈ ശുശ്രൂഷയില്‍ പങ്കാളികളാകാം..
-ഡോര്‍ ഓഫ് ഗ്രോസ്, നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ സംബന്ധിക്കുക, മറ്റുള്ളവരെ കൂടി കൊണ്ടുവരിക
-യുവതി യുവാക്കള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുക
-ഫാ സോജി ഓലിക്കല്‍ ടീമിന് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുക
-ജപമാലകള്‍, കുരുന്നു കൊന്ന,കുരിശിന്റെ വഴി, ശുശ്രൂഷകളുടെ വിജയത്തിന് വേണ്ടി സമര്‍പ്പിക്കുക
-ദേശത്തെ എല്ലാ യുവജന മുന്നേറ്റങ്ങളേയും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുക
-സാമ്പത്തികമായി ഈ ശുശ്രൂഷയെ സഹായിക്കുക
മെബിന്‍ ; 07737205793
ജനറല്‍ വിവരങ്ങള്‍ക്ക്
ജസ്റ്റിന്‍ 07990623054
ജാനറ്റ് 07952981277
നെവില്‍ 07988134080

Jose Kuriakose

Post Your Comments Here ( Click here for malayalam )

Press Esc to close
show more