1 GBP = 103.12

ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി യൂസഫ് പത്താന്‍; ഐപിഎല്‍ നഷ്ടമാകും; പത്താന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ…

ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി യൂസഫ് പത്താന്‍; ഐപിഎല്‍ നഷ്ടമാകും; പത്താന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ…

മുംബൈ: ക്രിക്കറ്റില്‍ വീണ്ടും ഉത്തേജക മരുന്നു വിവാദം, വെടിക്കെട്ട് ബാറ്റ്‌സ്മാന് യൂസഫ് പത്താനാണ് ഇത്തവണ കുടുങ്ങിയത്. താരത്തെ അഞ്ചു മാസത്തേക്ക് ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ബിസിസിഐ വിലക്കി.ആഭ്യന്തര മത്സരങ്ങളിലും പത്താന് അഞ്ച് മാസത്തേക്ക് കളിക്കാനാകില്ല. ബറോഡ ടീമില്‍ പത്താനെ കളിപ്പിക്കരുതെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ ആഭ്യന്തര ടി20 മത്സരത്തിനിടെ പത്താന്‍ നല്‍കിയ മൂത്രസാമ്പിളിന്റെ പരിശോധനാഫലം പുറത്തു വന്നപ്പോഴാണ് താരം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. ചുമയ്ക്കുള്ള മരുന്നില്‍ കാണുന്ന ടെര്‍ബ്യൂട്ടലെയ്ന്റെ അംശമാണ് കണ്ടെത്തിയതെന്നും ബി.സി.സി.ഐയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

‘2017 മാര്‍ച്ച് 16ന് ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തര ടിട്വന്റി മത്സരത്തിനിടെ ശേഖരിച്ച മൂത്രസാമ്പിളിലാണ് നിരോധിക്കപ്പെട്ട മരുന്നിന്റെ അംശം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ടെര്‍ബ്യൂട്ടലെയ്നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ടെര്‍ബ്യൂട്ടലെയ്ന്‍’ ബി.സി.സി.ഐ പ്രസ്താവനയില്‍ പറയുന്നു.

കളിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനായി അല്ല ഈ ഇഞ്ചക്ഷന്‍ എടുത്തതെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനാണ് മരുന്ന് സ്വീകരിക്കേണ്ടി വന്നതെന്നുമാണ് പത്താന്റെ വിശദീകരണം. ഇത് ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. എത്താന്‍ പത്താനോ ഡോക്ടറോ ഈ മരുന്നു കഴിക്കാനുള്ള അനുവാദം തേടിയിരുന്നില്ലെന്നാണ് വിവരം.

കഴിഞ്ഞവര്‍ഷം ഇതേ നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോപാല്‍ പിടിക്കപ്പെട്ടിരുന്നു. സുബ്രതോപാലിന് ജലദോഷത്തിന് നല്‍കിയ മരുന്നിലാണ് നിരോധിത മരുന്ന് കണ്ടെത്തിയത്. താരത്തെ കുറച്ചുകാലത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ടി20കളും പത്താന്‍ കളിച്ചിട്ടുണ്ട്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും പത്താന്‍ അംഗമായിരുന്നു. വിലക്കു നിലവില്‍ വരുന്നതോടെ താരത്തിന് ഐപിഎല്ലും നഷ്ടമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more