1 GBP = 103.12

സൗത്ത് യോർക്ക്‌ഷെയർ വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ ടയർ ത്രീ ലോക്ക്ഡൗണിലേക്ക്; കോവെന്ററി ടയർ ടുവിലേക്ക്

സൗത്ത് യോർക്ക്‌ഷെയർ വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ ടയർ ത്രീ ലോക്ക്ഡൗണിലേക്ക്; കോവെന്ററി ടയർ ടുവിലേക്ക്

ഷെഫീൽഡ്: സൗത്ത് യോർക്ക്ഷയർ ശനിയാഴ്ച 00.01 മണി മുതൽ ടയർ ത്രീ ലോക്ക്ഡൗണിലേക്ക് നീങ്ങും, അതായത് ഇംഗ്ലണ്ടിലാകെ 7.3 ദശലക്ഷം ജനങ്ങളെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ബാധിക്കും.
മന്ത്രിമാരുമായി വിപുലമായ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഷെഫീൽഡ് സിറ്റി മേഖല മേയർ ഡാൻ ജാർവിസ് പറഞ്ഞു.

സൗത്ത് യോർക്ക്ഷെയറിലെ എല്ലാ കൗൺസിൽ ഏരിയകൾക്കും ഈ നിയമങ്ങൾ ബാധകമാകും. ബാർൺസ്ലി, ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണങ്ങൾ വരുക. പ്രാദേശിക നേതാക്കളുടെ താത്പര്യത്തിന് വിരുദ്ധമായി മാഞ്ചെസ്റ്ററും ടയർ ത്രീയിലേക്ക് പോകും. ലങ്കാഷെയറിലും ലിവർപൂൾ സിറ്റി റീജിയനിലും ഇതിനകം തന്നെ ടയർ ത്രീ നിയന്ത്രണങ്ങളുണ്ട്.

സൗത്ത് യോർക്ക്ഷെയറിലെ അധിക നിയമങ്ങളിൽ വാതുവയ്പ്പ് ഷോപ്പുകൾ, മുതിർന്നവർക്കുള്ള ഗെയിമിംഗ് കേന്ദ്രങ്ങൾ, കാസിനോകൾ, സോഫ്റ്റ് പ്ലേ സെന്ററുകൾ, ജിം ക്ലാസുകൾ എന്നിയുൾപ്പെടെ അടഞ്ഞു കിടക്കും. അതേസമയം ജിമ്മുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.

വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ കോവെൻട്രി ടയർ ടുവിലേക്ക് നീങ്ങുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. ടയർ ടു നിയന്ത്രണങ്ങൾ ബാധിച്ചയിടങ്ങളിലെ തൊഴിലാളികൾക്കും ബിസിനസുകൾക്കുമായുള്ള പിന്തുണയുമായി ബന്ധപ്പെട്ട് ചാൻസലർ റിഷി സുനക് വ്യാഴാഴ്ച ഹൗസ് ഓഫ് കോമൺസിൽ പ്രഖ്യാപനം നടത്തും.

യുകെയിൽ ഇന്നലെ 26,688 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവ് പരിശോധന നടത്തിയ 28 ദിവസത്തിനുള്ളിൽ 191 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. ദിവസേനയുള്ള കേസുകൾ ഒരു ലക്ഷത്തോളം എത്തുമെന്ന് കണക്കാക്കപ്പെടുന്നത്.

സൗത്ത് യോർക്ക്ഷെയറിൽ ഒക്ടോബറിൽ 12,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് ആർഗാർ പറഞ്ഞു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേതിനേക്കാൾ കൂടുതൽ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തീവ്രപരിചരണത്തിലുള്ള കോവിഡ് -19 രോഗികളുടെ എണ്ണം പകുതിയിലധികമാണ്.
ഒക്ടോബർ 17 ന് അവസാനിച്ച ആഴ്ചയിൽ ഡോൺകാസ്റ്ററിന്റെ അണുബാധ നിരക്ക് ഒരു ലക്ഷത്തിൽ 316 കേസുകളാണ്. റോതർഹാമിൽ 370, ഷെഫീൽഡിൽ 395, ബാർൺസ്ലിയിൽ 415 കേസുകളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more