1 GBP = 103.90

യുക്മ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കീത്ത് ലി മലയാളി അസോസിയേഷന് കിരീടം

യുക്മ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കീത്ത് ലി മലയാളി അസോസിയേഷന് കിരീടം

ജസ്റ്റിന്‍ അബ്രഹാം

യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ കായികമേളയോടനുബന്ധിച്ച് ലീഡ്‌സിലെ ഈസ്റ്റ് കെസ്‌വിക്ക് ക്രിക്കറ്റ് ക്ലെബ്ബില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കീത്ത് ലി മലയാളി അസ്സോസിയേഷന്‍ വെന്നിക്കൊടി പാറിച്ചു. മെയ് 27 ന് സംഘടിപ്പിച്ച റീജിയണല്‍ കായികമേളക്ക് മുന്നോടിയായി നടന്ന ആദ്യ മത്സരത്തില്‍ കീത്ത് ലിയും വേക് ഫീല്‍ഡിലെ വെസ്റ്റ് യോര്‍ക്ഷെയര്‍ മലയാളി അസോസിയേഷനും തമ്മിലാണ് ഏറ്റുമുട്ടിയത്. പന്ത്രണ്ട് ഓവറായി നിജപ്പെടുത്തിയ ഏറെ ആവേശകരമായ മത്സരത്തില്‍ കീത്ത് ലിക്ക് മുന്നില്‍ വെസ്റ്റ് യോര്‍ക്ഷെയര്‍ അടിയറവ് പറയുകയായിരുന്നു.

ജൂണ്‍ പതിനെട്ടിന് നടന്ന മറ്റ് മത്സരങ്ങളില്‍ ലീഡ്‌സും ഷെഫീല്‍ഡുമാണ് മാറ്റുരച്ചത്. ലീഡ്‌സിന്റെ പടക്കുതിരകള്‍ക്ക് മുന്നില്‍ അടി പതറിയ ഷെഫീല്‍ഡിന് ഫൈനല്‍ സ്വപ്‌നങ്ങള്‍ അകലെയായി. ഷെഫീല്‍ഡ് ഉയര്‍ത്തിയ 103 എന്ന സ്‌കോര്‍ ലീഡ്‌സ് മറികടന്നത് അവസാനത്തെ ബോളിലായിരുന്നു. ലീഡ്‌സ് വിജയിച്ച് ഫൈനലിലെത്തി.

തുടര്‍ന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ നിഖിലിന്റെ നേതൃത്വത്തിലുള്ള കീത്ത് ലി ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറുകളുള്ള ഫൈനല്‍ മത്സരത്തില്‍ 107 റണ്‍സുകളെടുത്ത് കീത്തലിയുടെ ബാറ്റ്‌സ്മാന്‍മാര്‍ ലീഡ്‌സിന് ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു. പക്ഷെ ക്യാപ്റ്റന്‍ ജേക്കബ് കളപ്പുരയ്ക്കല്‍ നേതൃത്വം നല്‍കിയ ലീഡ്‌സിന് 107 റണ്‍സ് എന്ന ടാര്‍ജെറ്റ് മറികടക്കാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ വിജയികളായ കീത്ത് ലീയുടെ പടക്കുതിരകള്‍ക്ക് റീജിയണല്‍ പ്രസിഡന്റ് ട്രോഫികള്‍ നല്‍കി ആദരിച്ചു.

മാന്‍ ഓഫ് ദി മാച്ച് ആയി കീത്ത് ലിയുടെ നായകന്‍ നിഖിലും, ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ആയി രെഞ്ജിയും, ബെസ്റ്റ് ബൗളര്‍ ആയി ലീഡ്‌സിന്റെ പ്രിയങ്ക മേനോനും, ബെസ്റ്റ് ഫീല്‍ഡര്‍ ആയി ഷെഫീല്‍ഡിന്റെ വിഷ്ണു ദേവദാസും, വളര്‍ന്ന് വരുന്ന താരമായി ലീഡ്‌സിന്റെ ബെര്‍ലിനും തിരഞ്ഞെടുക്കപ്പെട്ടു.

യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ദീപാ ജേക്കബ്, നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം ജിജോ ചുമ്മാര്‍, യുക്മ പി ആര്‍ ഓ വര്‍ഗീസ് ഡാനിയേല്‍,റീജിയണല്‍ സെക്രെട്ടറി ജസ്റ്റിന്‍ എബ്രഹാം, ജോയിന്റ് സെക്രെട്ടറി ജോണ് മാര്‍ട്ടിന്‍, എക്‌സിക്യു്ട്ടീവ് അംഗമായ ജേക്കബ് കളപ്പുരക്കല്‍, മുന്‍ ഭാരവാഹികളായ ടോം ജോസഫ്, സോജന്‍ ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി


യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്‍ കായിക മേള ഷെഫീല്‍ഡിനു കിരീടം. റോതര്‍ഹാം റണ്ണര്‍ അപ്. കര്‍മ്മ പരിപാടിയോടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം നിലവില്‍ വന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more