1 GBP =
breaking news

”രാമന്‍ അനുഗ്രഹം ചൊരിഞ്ഞാല്‍ തീര്‍ച്ചയായും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും”; നിലപാടിലുറച്ച് ആദിത്യനാഥ്

”രാമന്‍ അനുഗ്രഹം ചൊരിഞ്ഞാല്‍ തീര്‍ച്ചയായും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും”; നിലപാടിലുറച്ച് ആദിത്യനാഥ്

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന നിലപാടില്‍ ഉറച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാന്‍ രാമന്‍ അനുഗ്രഹിച്ചാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭഗവാന്‍ രാമന്‍ അനുഗ്രഹം ചൊരിഞ്ഞാല്‍ തീര്‍ച്ചയായും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കുറഞ്ഞപക്ഷം സന്യാസി സമൂഹത്തിന്റെ ഇടയിലെങ്കിലും ഇതിനെക്കുറിച്ച് സംശയം ഉണ്ടാകാനിടയില്ല,’ ആദിത്യനാഥ് പറഞ്ഞു.

രാമക്ഷേത്രത്തിന് പുറമെ അയോധ്യയുടെ മൊത്തത്തിലുള്ള വികസനവും സാധ്യമാക്കുമെന്ന് ആദിത്യനാഥ് വ്യക്തമാക്കി. മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ 80-ാം ജന്മ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more