1 GBP = 103.12

ബുലന്ദ്ശഹർ കലാപം: മുഖ്യപ്രതി യോഗേഷ്​ രാജ് അറസ്​റ്റിൽ

ബുലന്ദ്ശഹർ കലാപം: മുഖ്യപ്രതി യോഗേഷ്​ രാജ് അറസ്​റ്റിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് പൊലീസ്​ ഇൻസ്​പെക്​ടറെ കൊന്ന കേസിൽ  മുഖ്യപ്രതി അറസ്​റ്റിൽ. ബജ്​റംഗ്​ദൾ നേതാവ്​ യോഗേഷ്​ രാജ്​ ആണ്​ അറസ്​റ്റിലായത്​. ബുലന്ദ്​ശഹറി​ലെ സ്യാന പൊലീസ്​ സ്​റ്റേഷൻ ഹൗസ്​ ഒാഫിസറായ സുബോധ്​കുമാർ ആണ്​ കൊല്ലപ്പെട്ടത്​.

ഇടതുകണ്ണിന്​ സമീപം ​ ​വെടിയേറ്റതിനു പുറമെ മറ്റൊരു മുറിവും ഉണ്ടായിരുന്നു​. ക​ല്ലേറിൽ  ഗുരുതര പരിക്കേറ്റ  സിങ്ങി​നു നേരെ അക്രമികൾ നിറ​െയാഴിക്കുകയായിരുന്നു. കൊലപാതകവും ആസൂത്രിതമെന്ന് ഡി.ജി.പി ഒ.പി സിങ് വ്യക്തമാക്കിയിരുന്നു.

2015ൽ ദാദ്രിയില്‍ ഗോ രക്ഷക ഗുണ്ടകൾ അഖ്‌ലാഖ് എന്നയാളെ തല്ലിക്കൊന്ന കേസിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചതിൽ  സുബോധ് സിങ്​ ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു. വി.എച്ച്.പി നേതാവ് ഉപേന്ദ്ര യാദവ്,  യുവമോർച്ച അംഗമായ ശിഖര്‍ അഗര്‍വാള്‍  തുടങ്ങി നാലു പേർ സംഭവത്തിൽ​ അറസ്​റ്റിലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more