1 GBP = 103.73
breaking news

യോഗേന്ദ്ര യാദവിനെ തടങ്കലിൽവെച്ച തമിഴ്‌നാട് പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ

യോഗേന്ദ്ര യാദവിനെ തടങ്കലിൽവെച്ച തമിഴ്‌നാട് പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ
തിരുവണ്ണാമലൈയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ എഎപി മുന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ തടങ്കലില്‍ വച്ചിരിക്കുന്ന തമിഴ്‌നാട് പൊലീസിന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശമനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. യോഗേന്ദ്ര യാദവിനെ സഹോദരൻ എന്നും അദ്ദേഹം വിശേഷിപ്പിച്ചു, അദ്ദേഹത്തോടുണ്ടായ പൊലീസ് നടപടി സ്വേച്ഛാധിപത്യപരമാണ്, അദ്ദേഹം കർഷകരുടെ അവസ്ഥ തിരിച്ചറിയാനാണ് തമിഴ്‌നാട്ടിൽ എത്തിയത്.
ഒരു വ്യക്തിക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവകാശം ഹനിക്കുന്ന തരത്തിലുള്ള നടപടിയാണ് തമിഴ്‌നാട് പൊലീസ് സ്വീകരിച്ചത്. ഇത് അപലപനീയമാണ്. രാജ്യത്ത് ഭയം കൂടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് കമല്‍ഹാസന്‍ വാര്‍ത്ത കുറിപ്പില്‍ കുറിച്ചു.
കര്‍ഷക സമരക്കാര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് സമരവേദിയിലെത്തിയ തന്നെ പൊലീസ് കയ്യേറ്റം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയുമാണ് ചെയ്തതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു . കമല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കര്‍ഷകരുടെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more